യൂനിറ്റി ബഹ്റൈന്റെ ‘പൂവിളി 2025’ ഓണാഘോഷം വർണാഭമായി
text_fieldsയൂനിറ്റി ബഹ്റൈന്റെ ‘പൂവിളി 2025’ ഓണാഘോഷം
മനാമ: യൂനിറ്റി ബഹ്റൈൻ സംഘടിപ്പിച്ച ‘പൂവിളി 2025’ ഓണാഘോഷം ഈ കഴിഞ്ഞ ഒക്ടോബർ 3 വെള്ളിയാഴ്ച ബഹ്റൈൻ ബേ ബീച്ച് റിസോർട്ടിൽ വെച്ച് വിവിധ കലാപരിപാടികളോടുകൂടി അരങ്ങേറി. പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രമാദേവി സ്വാഗതം പറഞ്ഞു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലും ഡോക്ടറുമായ ഗോപിനാഥ് മേനോൻ മുഖ്യാതിഥിയായി പങ്കെടുത്തു.
സാമൂഹിക പ്രവർത്തകനായ ഗിരീഷ് ചാപ്പോയിൽ മുഖ്യപ്രഭാഷണം നടത്തി. സെയ്ൻ ബഹ്റൈൻ പ്രതിനിധി പയസ് ഫെർണാണ്ടസ്, രക്ഷാധികാരി സതീഷ്, മലയാളം കോഓഡിനേറ്റർ അനിൽ കുമാർ, ചാരിറ്റി കൺവീനർ സുദീപ് രാഘവൻ, കൾച്ചറൽ സെക്രട്ടറി സനോജ് ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ സൗമ്യ സെന്തിൽ സദസ്സിന് നന്ദി പറഞ്ഞു. യൂനിറ്റി എക്സിക്യൂട്ടിവ് അംഗങ്ങളുടെ പൂർണ പിന്തുണയോടെയാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിജയകരമായി പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

