Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമാജത്തിൽ...

സമാജത്തിൽ ജീവകാരുണ്യത്തിന്​ പ്രാധാന്യം നൽകും;   മികച്ച പ്രവർത്തനം കാഴ്​ചവെക്കും -യുണൈറ്റഡ്​ പാനൽ

text_fields
bookmark_border
സമാജത്തിൽ ജീവകാരുണ്യത്തിന്​ പ്രാധാന്യം നൽകും;   മികച്ച പ്രവർത്തനം കാഴ്​ചവെക്കും -യുണൈറ്റഡ്​ പാനൽ
cancel
camera_alt?????????? ????? ??????????????? ?????????????

മനാമ: മാനുഷികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകികൊണ്ടുള്ള സമ്പൂർണ പ്രവർത്തനമാണ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വരും വർഷത്തേക്ക്​ തങ്ങൾ ആവിഷ്കരിക്കുന്നതെന്ന്​ യുണൈറ്റഡ് പാനൽ ചെയർമാനും പ്രസിഡൻറ്​ സ്ഥാനാർത്ഥിയുമായ പി.വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി സ്ഥാനാർഥിയുമായ എം.പി രഘുവും വ്യക്തമാക്കി. ബഹ്‌റൈൻ കേരളീയ സമാജത്തി​​െൻറ ചരിത്രത്തിലെ ജീവകാരുണ്യ, മനുഷ്യ സ്നേഹ പ്രവർത്തന രംഗത്തെ ഏറ്റവും സുവർണ കാലഘട്ടം ആയിരുന്നു ഈ പ്രവർത്തന വർഷം. ഭവന പദ്ധതി, വീൽ ചെയർ വിതരണം, വിദ്യാഭ്യാസ^ചികിത്സാ സഹായങ്ങൾ , നോർക്ക പ്രവർത്തനങ്ങൾ, അർഹതയുള്ളവർക്ക്​ സൗജന്യ യാത്ര ടിക്കറ്റുകൾ, തൊഴിൽ സ്തംഭനം ഉണ്ടായ കമ്പനികളിലെ ലേബർ ക്യാമ്പുകൾക്കുള്ള സഹായം തുടങ്ങി ജീവകാരുണ്യ രംഗത്ത് സമാജം നടത്തിയ പ്രവർത്തനങ്ങൾ നിരവധി ആണ്. ഇതോടൊപ്പം കലാ സാംസ്​കാരിക രംഗത്തും, കായിക വിനോദ രംഗത്തും ഒട്ടേറെ പരിപാടികളും നടത്തി. 

ഇവക്കെല്ലാം നേതൃത്വം നൽകിയ യുണൈറ്റഡ് പാനൽ വിപുലമായ കർമ്മ പദ്ധതിയുമായാണ്​ ഇക്കുറിയും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് എന്നും നേതാക്കൾ പറഞ്ഞു. എതിർപാനലിൽ മത്​സരിക്കുന്നവർ ഭരണസമിതിക്കെതിരെ നടത്തുന്നത്​ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്​. കഴിഞ്ഞ ഭരണസമിതിയിൽ 10 മാസം നിന്നശേഷം തെരഞ്ഞെടുപ്പ്​ അടുത്തപ്പോൾ,  ചില താൽപ്പര്യങ്ങളുടെ ഭാഗമായാണ്​ മെമ്പർഷിപ്പ്​ സെക്രട്ടറിയും എൻറർടെയിൻമ​െൻറ്​ സെക്രട്ടറിയും സ്ഥാനങ്ങൾ രാജിവെച്ചത്​ എന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറും ജനറൽ സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ പരിപാടികൾ നടത്താനുള്ള ഫണ്ടിനായി പലരുടെ മുന്നിലും ഒാടിനടക്കു​േമ്പാൾ, കാഴ്​ച്ചക്കാരുടെ റോളിലായിരുന്നു ഇവർ. മെമ്പർഷിപ്പ്​ സെക്രട്ടറി അറിയാതെ ആളുകൾക്ക്​ അംഗത്വം നൽകി എന്നത്​ തെറ്റാണെന്നും എക്​സിക്യൂട്ടീവ്​ കമ്മിറ്റി അംഗീകരിക്കാത്ത ആർക്കും അംഗത്വം നൽകിയിട്ടില്ലെന്നും  പി.വി രാധാകൃഷ്​ണപിള്ള പറഞ്ഞു. 

സമാജത്തി​​െൻറ മതേതരത്വം സംരക്ഷിക്കാനും എല്ലാ വിഭാഗം ആളുകളുടെയും സ്ഥാപനമായി സമാജം നിലനിൽക്കാനുമാണ്​ തങ്ങളുടെ പരിശ്രമം. 
സമാജത്തിന്​ കെട്ടിടം പണിയാനുള്ള ശ്രമത്തിനെതിരെ വ്യാജ പരാതി നൽകിയ കൂട്ടരാണ്​ എതിർപക്ഷത്ത്​ മത്​സരിക്കുന്നവരിൽ ചിലർ. വോട്ടർമാർ സത്യം തിരിച്ചറിഞ്ഞ്​ തങ്ങൾക്ക്​ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsunited panel
News Summary - united panel-bahrain-gulf news
Next Story