യുനൈറ്റഡ് നഴ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsലിത മറിയം (പ്രസിഡന്റ്), അനു ഷാജിത് (സെക്രട്ടറി), ജെയ്സി ലൈജു (ട്രഷറർ)
മനാമ: യുനൈറ്റഡ് നഴ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ (യു.എൻ.ഐ.ബി) 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ലിത മറിയം വർഗീസിനെയും സെക്രട്ടറിയായി അനു ഷാജിതിനെയും ട്രഷററായി ജെയ്സി ലൈജുവിനെയുമാണ് തെരഞ്ഞെടുത്തത്. ഒരു കൂട്ടം നഴ്സുമാരുടെ പ്രയത്നത്തിൽ 2017ലാണ് യുനൈറ്റഡ് നഴ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ രൂപവത്കരിച്ചത്.
നഴ്സിങ് രംഗത്ത് ഐക്യത്തിന്റെയും അഭിവൃദ്ധിയുടെയും സാമൂഹികസേവനത്തിന്റെയും സൂചനയായി ഇതിനകം തന്നെ സംഘടന മാറിയിട്ടുണ്ട്. സംഘടനയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച എല്ലാ മുൻകാല പ്രവർത്തകരുടെയും പ്രതിബദ്ധതയും പരിശ്രമവും സംഘടനയെ ഇന്ന് ബഹ്റൈനിലെ സുപ്രധാന നഴ്സിങ് സംഘടനയാക്കി മാറ്റിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

