യുനൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ രക്തദാന ക്യാമ്പ്
text_fieldsയുനൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ, കിങ് ഹമദ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: യുനൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ, കിങ് ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഈ വർഷത്തെ രണ്ടാമത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ ഹോസ്പിറ്റൽ ഹാളിൽ വെച്ച് അമ്പതോളം പേരുടെ രക്തം ശേഖരിച്ചു.
പ്രസിഡന്റ് വിശാൽ മുല്ലശ്ശേരിൽ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റലിനോടുള്ള നന്ദിസൂചകമായി ഉപഹാരം കൈമാറി. ട്രഷറർ പ്രിൻസ് തോമസ്, വൈസ് പ്രസിഡന്റ് അനു ഷജിത്ത്, ക്യാമ്പ് കോഓഡിനേറ്റർമാരായ ജെയ്സി, ഷേർലി, പ്രീജ, ഹരി, സിന്റോ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അപർണ, അർച്ചന, വിഞ്ജു, ആര്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

