യു.എൻ.എ നഴ്സസ് ഫാമിലി ‘ഓണോത്സവം 2K25’ ശ്രദ്ധേയമായി
text_fieldsമനാമ: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ബഹ്റൈൻ നഴ്സസ് ഫാമിലി, 'ഓണോത്സവം 2K25' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ഈ വർഷത്തെ ഓണാഘോഷം ശ്രദ്ധേയമായി.
യു.എൻ.എ. നഴ്സസ് ഫാമിലി ബഹ്റൈൻ പ്രസിഡന്റ് ജിബി ജോൺ, സെക്രട്ടറി അരുൺജിത്ത് എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സിറിൽ ആശംസകൾ അറിയിച്ചു.
നഴ്സിങ് ഫാമിലിയിലെ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സദസ്സിന് കാഴ്ചയുടെ ഉത്സവം ഒരുക്കി. വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിച്ചശേഷം നടന്ന ഓണക്കളികൾ പരിപാടിയെ പൂർണതയിൽ എത്തിച്ചു. പരിപാടിയിൽ അതിഥികളായെത്തിയ രക്ഷാധികാരി ഡേവിസ്, ജോൺസൻ (ടു സീസ് ഇലക്ട്രിക്കൽ) എന്നിവർ സംഘാടകസമിതിക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. മികച്ച സംഘാടനത്തിന് കൺവീനർമാരായ സിറിൽ, അനു എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
പ്രോഗ്രാം കമ്മിറ്റിയിലെ മിനി മാത്യു, ജനനി, സുജ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കേരളീയ തനിമ നിലനിർത്തി നടത്തിയ 'ഓണപ്പുടവ കോൺടെസ്റ്റ്' വേദിയിൽ തത്സമയം സംഘടിപ്പിച്ചു. അറ്റ്ലി, നിധിൻ, അൻസു എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് മത്സരാർഥികളെ വിജയികളായി പ്രഖ്യാപിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
അംഗങ്ങൾക്കായി വിവിധ ഓണക്കളികളും കുട്ടികൾക്കായുള്ള കളികളും ആവേശകരമായ വടംവലി മത്സരവും നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നിധീഷ്, സുനിൽ, ശ്രീരാജ്, ജോഷി, ജോജു, ലിജോ, സന്ദീപ്, ഷിബു എന്നിവർ പരിപാടിയുടെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ജോയൻറ് സെക്രട്ടറി മിനി മാത്യു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

