Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ന്ദ്ര ബ​ജ​റ്റ്...

കേ​ന്ദ്ര ബ​ജ​റ്റ് കേ​ര​ള​ത്തോ​ടും പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​മു​ള്ള സം​ഘ്പ​രി​വാ​ർ വെ​ല്ലു​വി​ളി -ബഹ്റൈൻ ഐ.​എം.​സി.​സി

text_fields
bookmark_border
കേ​ന്ദ്ര ബ​ജ​റ്റ് കേ​ര​ള​ത്തോ​ടും പ്ര​വാ​സി   സ​മൂ​ഹ​ത്തോ​ടു​മു​ള്ള സം​ഘ്പ​രി​വാ​ർ വെ​ല്ലു​വി​ളി -ബഹ്റൈൻ ഐ.​എം.​സി.​സി
cancel
Listen to this Article

മ​നാ​മ: കേ​ര​ള​ത്തെ​യും പ്ര​വാ​സി​ക​ളെ​യും പാ​ടേ അ​വ​ഗ​ണി​ച്ച ബ​ജ​റ്റാ​ണ് കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ബ​ഹ്‌​റൈ​ൻ ഐ.​എം.​സി.​സി. എ​ല്ലാ മേ​ഖ​ല​ക​ളി​ലും കേ​ര​ള​ത്തോ​ട് ക​ടു​ത്ത വി​വേ​ച​ന​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​ത്.

എ​യിം​സ് മാ​ത്ര​മ​ല്ല ഇ​ന്ന് പ്ര​ഖ്യാ​പി​ച്ച മൂ​ന്ന് ആ​യു​ർ​വേ​ദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​പോ​ലും ആ​യു​ർ​വേ​ദ​ത്തി​ന് പേ​രും പെ​രു​മ​യും നേ​ടി​ക്കൊ​ടു​ത്ത കേ​ര​ള​ത്തി​നെ അ​വ​ഗ​ണി​ച്ചു​വെ​ന്ന​ത് കേ​ന്ദ്രം കാ​ണി​ക്കു​ന്ന വി​വേ​ച​ന​ത്തി​ന്റെ ആ​ഴം എ​ടു​ത്ത് കാ​ണി​ക്കു​ന്ന​താ​ണ്. ജ​ല​ഗ​താ​ഗ​ത രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ട് വ​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. വാ​ട്ട​ർ മെ​ട്രോ​യും ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും ഉ​ദാ​ഹ​ര​ണം. ഏ​റ്റ​വും മി​ക​ച്ച ഉ​ൾ​നാ​ട​ൻ ജ​ല​പാ​ത​ക​ളു​ള്ള കേ​ര​ള​ത്തെ പാ​ടെ അ​വ​ഗ​ണി​ച്ചാ​ണ് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ​ദ്ധ​തി​ക​ളും ഒ​ഡി​ഷ​യി​ലേ​ക്കും ബി​ഹാ​റി​ലേ​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്കും ന​ൽ​കി​യ​ത്.

റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നാ​യി റെ​ക്കോ​ഡ് തു​ക ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ൽ മാ​റ്റി​വെ​ച്ച​പ്പോ​ഴും കേ​ര​ള​ത്തി​ന് കാ​ര്യ​മാ​യി ഒ​ന്നും​ത​ന്നെ ന​ൽ​കി​യി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ് വ്യ​വ​സ്ഥ​ക്ക് വ​ലി​യ പ​ങ്ക് ന​ൽ​കു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തെ​യും പാ​ടെ അ​വ​ഗ​ണി​ച്ച ഒ​രു ബ​ജ​റ്റാ​ണി​ത്.

ക​ട​ലാ​മ വ​ള​ർ​ത്ത​ലും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ധാ​തു​ല​വ​ണ​ങ്ങ​ൾ അ​ദാ​നി​മാ​ർ​ക്ക് വി​ൽ​ക്കാ​നു​ള്ള ധാ​തു ഇ​ട​നാ​ഴി​യും കേ​ര​ള​ത്തെ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് വി​ൽ​ക്കാ​നു​ള്ള പു​തി​യ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ നീ​ക്ക​മാ​ണ്. ഇ​ത് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും ബ​ഹ്‌​റൈ​ൻ ഐ.​എം.​സി.​സി പ്ര​സി​ഡ​ന്റ് പു​ളി​ക്ക​ൽ മൊ​യ്‌​തീ​ൻ​കു​ട്ടി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം മ​ല​മ്മ​ൽ, ട്ര​ഷ​റ​ർ പി.​വി. സി​റാ​ജ് എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budgetimccBahrainexpatriate communityKerala
News Summary - Union Budget: A challenge for Kerala and the expatriate community - Bahrain IMCC
Next Story