യുനിഗ്രാഡ് സമ്മർക്യാമ്പ് ഇന്ന് മുതൽ ദാനമാളിൽ
text_fieldsമനാമ: യുനിഗ്രാഡ് ഇന്ന് മുതൽ ആഗസ്റ്റ് 17 വരെ ദാന മാളിൽവെച്ച് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു (സമ്മർ ധമാക്ക സീസൺ -2). ആറ് മുതൽ 14 വയസ്സുവരെയുള്ള വിദ്യാർഥികൾക്കായാണ് ക്യാമ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. പഠനം, വിനോദ പ്രവർത്തനങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന മികച്ച പ്രോഗ്രാമാണ് യുനിഗ്രാഡ് സമ്മർക്യാമ്പ് വാഗ്ദാനം ചെയ്യുന്നത്.
പരിചയസമ്പന്നരായ അധ്യാപകരുടെയും ക്യാമ്പ് കൗൺസിലർമാരുടെയും ടീം, കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനൊപ്പം കുട്ടികളുമായി ഇടപഴകുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഷെഡ്യൂൾ തയാറാക്കിയിട്ടുണ്ട്. ആർട്ട് & ക്രാഫ്റ്റ്, ഡാൻസ്, ഇൻഡോർ സ്പോർട്സ്, സ്ട്രാറ്റജി ഗെയിമുകൾ, പസിലുകൾ, ഐക്യു ടെസ്റ്റ്, പബ്ലിക് സ്പീകിങ്, ഇൻഡോർ ഫൺ, ഗ്രാൻഡ് ഫിനാലെ എന്നിവ ക്യാമ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുട്ടികൾക്ക് രസകരവും വിദ്യാഭ്യാസപരവുമായ വേനൽക്കാലം ആസ്വദിക്കാനുള്ള അവസരമാണിത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 32332709/14, 17344972.

