ഇഗ്നോ 2025 ജൂൺ പരീക്ഷയിൽ മികച്ച വിജയം നേടി യൂനിഗ്രാഡ് വിദ്യാർഥികൾ
text_fieldsടോപ്പേഴ്സ്; ഫാത്തിമ ഹനാൻ, നിമിത കെ.എസ്, ഫാത്തിമ സുഹ, ഹൈഫ ഹസാര
മനാമ: ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി (ഇഗ്നോ) 2025 ജൂൺ- ജൂലൈ മാസങ്ങളിലായി നടത്തിയ ബി.കോം ഒന്നാം വർഷ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയിൽ ബഹ്റൈനിലെ ഇഗ്നോയുടെ അംഗീകൃത സെന്റർ ആയ യൂനിഗ്രാഡ് എജുക്കേഷൻ സെന്ററിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി യൂനിഗ്രാഡ് ചെയർമാൻ ജെ.പി. മേനോൻ അറിയിച്ചു.
സബ്ജക്ട് ടോപ്പേഴ്സ്; അതുൽ സാവിയർ, ഫാത്തിമ സുഹ, ഫാത്തിമ സഹ്ല, അർജുൻ സുബാഷ്, ഹൈഫ ഹസാര, മുഹമ്മദ് സിനാൻ, അമീറ റസാഖ്, മുഹമ്മദ് റിഷാഖ്,
നിമിത കെ.എസ്, ഫാത്തിമ ഹനാൻ, മുഹമ്മദ് ആസിഫ്, മുഹമ്മദ് ബഷർ, വിഷ്ണു പ്രകാശ്, സെയ്ദ് അസീല, അർജുൻ ദാസ്, ആൽവിൻ ക്രിസ്റ്റ്
പരീക്ഷ എഴുതിയ വിദ്യാർഥികളെയും, അവരുടെ വിജയത്തിന് വേണ്ട മാർഗനിർദേശങ്ങൾ നൽകിയ അധ്യാപകരെയും യൂനിഗ്രാഡ് മാനേജ്മെന്റ് അഭിനന്ദിക്കുകയും, ഭാവിയിൽ ഇനിയും മികച്ച വിജയങ്ങൾ നേടാൻ ആശംസിക്കുകയും ചെയ്തു. പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയ വിദ്യാർഥികളുടെയും, ഓരോ വിഷയത്തിലും ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചവരുടെയും ഫോട്ടോയും പേരും താഴെ കൊടുത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

