ഫൈനൽ ഇയർ വിദ്യാർഥികൾക്കായി ‘ഫൈനൽ ഫിയസ്റ്റ’ സംഘടിപ്പിച്ച് യൂനിഗ്രാഡ്
text_fieldsഡിഗ്രി ഫൈനൽ ഇയർ വിദ്യാർഥികൾക്കായി യൂനിഗ്രാഡ് സംഘടിപ്പിച്ച ഫെയർവെൽ പരിപാടിയിൽനിന്ന്
മനാമ: 2024-25 അധ്യയന വർഷത്തിൽ പൂർത്തിയാക്കുന്ന സെന്ററിലെ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർഥികൾക്കായി യൂനിഗ്രാഡ് എജുക്കേഷൻ സെന്റർ ‘ഫൈനൽ ഫിയസ്റ്റ’ എന്ന പേരിൽ ഫെയർവെൽ ചടങ്ങ് ‘ബാംങ് സാങ് തായ്’ ഹാളിൽ നടത്തി. ഒന്നും രണ്ടും വർഷ ഡിഗ്രി വിദ്യാർഥികളാണ് വിടവാങ്ങൽ പാർട്ടിക്ക് നേതൃത്വം നൽകിയത്.
വിദ്യാർഥികളുടെ ആകർഷകമായ നൃത്തങ്ങൾ, മനോഹരമായ ഗാനങ്ങൾ എന്നിവയുൾപ്പെടുന്ന വൈവിധ്യമാർന്ന കലാപരിപാടികളും, രസകരമായ ഗെയിമുകളും ഉത്സവാന്തരീക്ഷമാണ് സൃഷ്ടിച്ചത്. ഗൾഫ് മാധ്യമം റീജനൽ മാനേജർ അബ്ദുൽ ജലീൽ അബ്ദുല്ല മുഖ്യാതിഥിയായ ചടങ്ങിൽ യൂനിഗ്രാഡ് ചെയർമാൻ ജെ.പി. മേനോൻ, ഡയറക്ടർ സുജ മേനോൻ, മറ്റു മാനേജ്മെന്റ്, ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തും, വിദ്യാർഥികളുടെ സംഭാവനകളെ അഭിനന്ദിച്ചും സംസാരിച്ചു.സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും വിലയേറിയ ഓർമകൾ സമ്മാനിച്ച ‘ഫൈനൽ ഫിയസ്റ്റ’ യൂനിഗ്രാഡിലെ വിദ്യാർഥികളുടെയും, മാനേജ്മെൻറ്റിൻന്റെയും, പ്രവർത്തകരുടെയും ഒത്തൊരുമയുടെയും ഊഷ്മള ബന്ധത്തിന്റെയും തെളിവായിരുന്നു.
ഇന്ത്യ ഗവൺമെന്റിന്റെ അംഗീകാരത്തോടെ നടത്തപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ യൂനിവേഴ്സിറ്റിയായ ഇഗ്നോവിന്റെ ബഹ്റൈനിലെ അംഗീകൃത സ്റ്റഡി സെന്ററാണ് യൂനിഗ്രാഡ് എജുക്കേഷൻ സെൻറർ. വിവിധ ബാച്ചുകളിലായി അനേകം വിദ്യാർഥികൾ ഇവിടെ നിന്നും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ മികച്ച ജോലിയിൽ പ്രവേശിക്കുകയും, ഉപരിപഠനം നടത്തുകയും ചെയ്യുന്നു. ഈ വർഷത്തെ ഇഗ്നോവിന്റെ ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എ. ഇംഗ്ലീഷ്, എം.ബി.എ തുടങ്ങി വിവിധ ഡിഗ്രി, പി.ജി. കോഴ്സുകളിലേക്കുള്ള അഡ്മിഷൻ യൂനിഗ്രാഡിൽ ആരംഭിച്ചതായി ചെയർമാൻ ജെ.പി. മേനോൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33537275 / 17344972 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

