വിദ്യയുടെ അനന്തവിഹായസ്സ് തുറന്നുതന്ന യൂനിഗ്രാഡ്
text_fieldsയൂനിഗ്രാഡ് എജുക്കേഷൻ സെന്ററിൽനിന്ന് കഴിഞ്ഞ അധ്യയനവർഷമാണ് ഞാൻ ബി.കോം പഠനം പൂർത്തീകരിച്ചത്. ഇപ്പോഴും ഞാൻ ഇടക്കിടക്ക് ഓർക്കാറുണ്ട് സുന്ദരമായ ആ മൂന്നു വർഷങ്ങൾ. എൽ.കെ.ജി മുതൽ 12ാം ക്ലാസ് വരെ ഒരേ സ്കൂളിൽ, ഒരേ അന്തരീക്ഷത്തിൽ, ഒരേ കൂട്ടുകാർക്കൊപ്പം പഠിച്ച എനിക്ക് തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിൽ ഡിഗ്രി കോഴ്സിന് പഠിക്കാൻ പോകുകയാണല്ലോ എന്നോർത്തപ്പോൾതന്നെ ആധിയായിരുന്നു.
ഇനിമുതൽ പുതിയ അധ്യാപകർ, പുതിയ സഹപാഠികൾ മാത്രമല്ല നാട്ടിലെ കോളജിന്റെ സൗകര്യം ഒന്നും ഇവിടെ ഉള്ള ഒരു സ്ഥാപനത്തിനും ഉണ്ടാകാൻ സാധ്യതയില്ല. ഇതൊക്കെയായിരുന്നു എന്റെ ചിന്തകൾ. പക്ഷേ, എന്റെ എല്ലാ ടെൻഷനും യൂനിഗ്രാഡിനകത്തേക്ക് പ്രവേശിച്ചപ്പോൾതന്നെ മാറി.
ആദ്യദിവസം തന്നെ സീനിയർ വിദ്യാർഥികൾ വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. പുതിയതായി വന്ന ജൂനിയർ വിദ്യാർഥി എന്ന പരിഗണനയോടെയായിരുന്നു എല്ലാവരുടെയും പെരുമാറ്റം. അധ്യാപകർ വന്ന് സ്വയം പരിചയപ്പെടുത്തുകയും അവർ പഠിപ്പിക്കാൻ പോകുന്ന വിഷയങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കി തരുകയും ചെയ്തു.
ഇത് 12ാം ക്ലാസ് വരെ പഠിക്കാത്ത സ്ട്രീമുകൾ എടുത്തവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. ചില വിഷയങ്ങളിൽ ഞാൻ അത്ര മിടുക്കൻ ആയിരുന്നില്ല. എന്റെ സംശയങ്ങളെല്ലാം വളരെ ക്ഷമയോടെ കേട്ട് അതെല്ലാം നിവാരണം ചെയ്യാൻ എപ്പോഴും അധ്യാപകർ സന്നദ്ധരായിരുന്നു. അങ്ങനെ പഠിത്തം അതിന്റെ വഴിക്ക് ഉഷാറായി നീങ്ങിത്തുടങ്ങി.
ഫ്രഷേഴ്സ് ഡേ, ഓണം, ക്രിസ്മസ്, ഈദ് ആഘോഷങ്ങൾ, ഡിഗ്രിയുടെ അവസാന വർഷം പഠിച്ചിറങ്ങുന്നവർക്കുള്ള സെൻഡ് ഓഫ്, ഗ്രാജ്വേഷൻ ഡേ ഇങ്ങനെയുള്ള ആഘോഷങ്ങളും സ്പോർട്സ് ഡേയും വിദ്യാർഥികളെകൂടി ഉൾപ്പെടുത്തിയുള്ള സാമൂഹ്യ സേവനങ്ങളും ഞങ്ങളെ ഒന്നിപ്പിക്കാനും സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും സാമൂഹ്യ പ്രതിബദ്ധതയുള്ളവർ ആക്കുവാനും ആത്മവിശ്വാസം വളർത്തുവാനും വളരെയധികം സഹായിച്ചു.
എല്ലാത്തിലുമുപരിയായി പഠിത്തം മാത്രമായി ഒതുങ്ങിപ്പോകാതെ സന്തോഷത്തോടെ മൂന്ന് വർഷങ്ങൾ പോയതറിഞ്ഞില്ല. കൊറോണ കാലത്തു പുറം ലോകം കാണാതെ കഴിച്ചുകൂട്ടിയ എന്നെപോലുള്ള പല വിദ്യാർഥികളുടെയും വ്യക്തിത്വ വികസനത്തിന് ഇതെല്ലാം സഹായിച്ചു.
യൂനിഗ്രാഡിലെ പൂർവ വിദ്യാർഥിയായ ഞാൻ കഴിഞ്ഞ ആഴ്ച വൈകീട്ട് അവിടെ പോയിരുന്നു. അപ്പോൾ ഒരു സ്റ്റാഫിന്റെ പിറന്നാൾ ആഘോഷത്തിന്റെ തിരക്കിലായിരുന്നു എല്ലാവരും. കണ്ടപാടെ എല്ലാവരും കൂടി എന്നെയും ആഘോഷങ്ങളിൽ പങ്കുചേരാൻ ക്ഷണിച്ചു. അങ്ങനെ ഞാനും അവരുടെ കൂടെ കൂടി. എല്ലാവരും പാട്ട് പാടിയ കൂട്ടത്തിൽ ഞാനും പാടി ഒരു പാട്ട്. ‘വൈ ദിസ് കൊലവെറി....’
ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു അവിടെ നിന്നിറങ്ങുമ്പോൾ ഞാൻ അത്ഭുതത്തോടെ എനിക്ക് വന്ന മാറ്റത്തെക്കുറിച്ച് ഓർത്തു. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഒരു സദസ്സിനെ അഭിമുഖീകരിക്കുക എന്ന് കേൾക്കുമ്പോൾതന്നെ മാനസിക പിരിമുറുക്കം കൊണ്ട് എന്റെ ഹൃദയമിടിപ്പ് കൂടുമായിരുന്നു. അങ്ങനെയുള്ള, ഒരു പാട്ട് പോലും മര്യാദക്ക് പാടാൻ അറിയാത്ത ഞാൻ എത്ര അനായാസമായി ആസ്വദിച്ചു പാടി! തീർച്ചയായും ഈ മാറ്റത്തിന് കാരണം യൂനിഗ്രാഡ് തന്നെയാണ്.
ഇപ്പോൾ ബഹ്റൈനിലുള്ള എന്നെക്കാൾ പ്രായം കുറഞ്ഞവർ ഡിഗ്രി കോഴ്സുകൾക്ക് ചേരാനുള്ള സ്ഥാപനത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുമ്പോൾ ഞാൻ പറയാറുണ്ട്, സംശയിക്കേണ്ട യൂനിഗ്രാഡിൽ ചേരൂ. നിങ്ങൾക്ക് നിരാശപ്പെടേണ്ടിവരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

