യൂനിഗ്രാഡ് എജുക്കേഷൻ എക്സ്പോക്ക് തുടക്കം
text_fieldsയൂനിഗ്രാഡ് എജുക്കേഷൻ സെന്ററും ടൈസ് ഗ്ലോബലും സംയുക്തമായി സംഘടിപ്പിക്കുന്ന
അഞ്ചാമത് എജുക്കേഷൻ എക്സ്പോ ഉദ്ഘാടനത്തിൽ നിന്ന്
മനാമ: യൂനിഗ്രാഡ് എജുക്കേഷൻ സെന്ററും ടൈസ് ഗ്ലോബലും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് എജുക്കേഷൻ എക്സ്പോക്ക് അധാരി പാർക്കിൽ ഉജ്ജ്വല തുടക്കമായി. നിരവധി വിദ്യാർഥികളും മാതാപിതാക്കളും പങ്കെടുത്ത എക്സ്പോ ബഹ്റൈനിൽ 2025ൽ നടക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ ഇവന്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഉയർന്ന വിദ്യാഭ്യാസത്തിനായുള്ള പുതിയ സാധ്യതകൾ അന്വേഷിച്ച് മാതാപിതാക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വേദിയാണിതെന്നും സംഘാടകർ അറിയിച്ചു.
ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള ഇരുപതിലധികം അന്താരാഷ്ട്ര നിലവാരമുള്ള സർവകലാശാലകൾ പങ്കെടുക്കുന്ന ഈ എക്സ്പോയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മൾട്ടിമീഡിയ, ഫിനാൻസ്, ഹ്യൂമാനിറ്റീസ്, എഞ്ചിനിയറിങ്, മെഡിക്കൽ സയൻസ് തുടങ്ങിയ മേഖലകളിലെ ലോകതലത്തിൽ ഉയർന്ന ആവശ്യകതയുള്ള അത്യാധുനിക കോഴ്സുകൾ പരിചയപ്പെടുത്തുന്നു. വിദ്യാർഥികൾക്ക് സ്പോട്ട് അഡ്മിഷൻ, സ്കോളർഷിപ്പുകൾ, വിദേശപഠനത്തിനുള്ള കൗൺസിലിങ്, കരിയർ മാർഗനിർദേശങ്ങൾ തുടങ്ങിയവ ഉൾപ്പെടെ പലതരം സഹായങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഭാവിയിലേക്കുള്ള പഠനപാതകൾ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുക്കാൻ ഈ എക്സ്പോ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. പരിപാടി ഇന്ന് അവസാനിക്കും. കൂടുതൽ വിദ്യാർത്ഥികളും മാതാപിതാക്കളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

