യൂണിഗ്രാഡ് എജുക്കേഷൻ സെന്റർ വാർഷിക കായികമേള സംഘടിപ്പിച്ചു
text_fieldsയൂണിഗ്രാഡ് എജുക്കേഷൻ സെന്റർ വാർഷിക കായികമേളയിൽനിന്ന്
മനാമ: യൂണിഗ്രാഡ് എജുക്കേഷൻ സെന്റർ വാർഷിക കായികമേള സംഘടിപ്പിച്ചു. ആവേശത്തിന്റെയും മത്സരത്തിന്റെയും സൗഹാർദത്തിന്റെയും ഉത്സവമായി മാറിയ മേളയിൽ വിദ്യാർഥികളും അധ്യാപകരും ഓഫിസ് സ്റ്റാഫും ഒന്നിച്ചുചേർന്ന് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
വിദ്യാർഥികളെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചു ആസൂത്രണം ചെയ്ത വ്യക്തിഗത, ടീം മത്സരങ്ങൾ അവരുടെ ശാരീരിക കായിക ക്ഷമതയും ടീം സ്പിരിറ്റും മാറ്റുരക്കാൻ അവസരമൊരുക്കി. ഫുട്ബാൾ, ബാഡ്മിന്റൺ, ത്രോബാൾ, പ്രത്യേകിച്ച് പെൺകുട്ടികളുടെ ഫുട്ബാൾ ടീമുകൾ എന്നിവരുടെ പ്രകടനം കാണികൾക്ക് ആവേശം പകരുന്നതായിരുന്നു.
പുതുതലമുറയുടെ പാഠ്യേതര കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യൂണിഗ്രാഡ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച വിജയികളെ ആദരിച്ചുകൊണ്ട് അവർക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്യപ്പെട്ടു. സമാപന ചടങ്ങിൽ മാനേജ്മെന്റ് അംഗങ്ങളും, ചെയർമാനും പങ്കെടുത്ത് കായിക ക്ഷമതയുടെയും അക്കാദമിക് നിലവാരത്തിന്റെയും സമതുലിത വികസനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചു.ഈ കായികമേളയുടെ വിജയം യൂണിഗ്രാഡിന്റെ ഊർജസ്വലരായ വിദ്യാർഥികളുടെ മികവിന്റെ പ്രതിഫലനമാണ്.
യൂണിഗ്രാഡിൽ വിദ്യാർഥികളുടെ പഠന, പാഠ്യേതര കഴിവുകൾ ഒരുപോലെ വളർത്തുകയും ആഘോഷിക്കുകയും ചെയ്യുന്നു. കുട്ടികളുടെ വ്യക്തിത്വ സമഗ്രവികസനത്തിന് ഇങ്ങനെയുള്ള കായിക മത്സരങ്ങൾ ആവശ്യമാണെന്നും ഭാവിയിൽ കൂടുതൽ പങ്കാളിത്തത്തോടെ വലിയതോതിൽ ഇത്തരം പരിപാടികൾ നടത്തുമെന്നും യൂണിഗ്രാഡ് ചെയർമാൻ ജെ.പി. മേനോൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

