യൂനിഗ്രാഡ്- അഞ്ച് വർഷത്തിനുള്ളിൽ 2000 വിദ്യാർത്ഥികൾ
text_fieldsജെ.പി. മേനോൻ
ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ
യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെൻറ്റർ
അഞ്ച് വർഷത്തിനുള്ളിൽ രണ്ടായിരം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള വഴി തെളിച്ച് കൊടുത്ത് യൂനിഗ്രാഡ് വിജയഗാഥ തുടരുകയാണ്. വിദ്യാഭ്യാസ മികവിനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ സ്ഥാപനത്തിന്‍റെ വിജയരഹസ്യം. വിദ്യാർത്ഥികളെ തൊഴിൽ രംഗത്തിന് തയ്യാറാക്കുന്ന രീതിയിലുള്ള ആധുനിക കോഴ്സുകളും പരിശീലന പരിപാടികളുമാണ് യൂനിഗ്രാഡ് നൽകി വരുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള, ക്രെഡിറ്റ് ട്രാൻസ്ഫർ സൗകര്യങ്ങളുള്ള, ഡിഗ്രി ഹോണേഴ്‌സ് കോഴ്സുകൾ നൽകുന്ന, ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി അഥവാ ഇഗ്‌നുവിൻ്റെ ബഹ്‌റിനിലെ അംഗീഗ്രത സെൻറ്റർ ആണ് യൂനിഗ്രാഡ്.
ഇഗ്‌നു കൂടാതെ പല പ്രമുഖ ഓൺലൈൻ യൂണിവേഴ്സിറ്റികളുടെയും അംഗീഗ്രത സെൻറ്റർ കൂടി ആണ് യൂനിഗ്രാഡ്. ദേശീയവും അന്തർദേശീയവുമായി അംഗീകാരം ഉള്ള പ്രമുഖ യൂണിവേഴ്സിറ്റികളുമായുള്ള ടൈ- അപ്പ് വഴി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എ, എം.ബി.എ, എം.കോം- എ.സി.സി.എ, തുടങ്ങി വിദ്യാർഥികൾ ഏറ്റവും കൂടുതൽ പഠിക്കാൻ ഇഷ്ടപെടുന്ന കോഴ്സുകളാണ് പ്രധാനമായും യൂനിഗ്രാഡ് നൽകി വരുന്നത്.
യു.കെ., യു.സ്.എ., ഓസ്ട്രേലിയ, ജോർജിയ, പോളണ്ട്, ജർമ്മനി തുടങ്ങിയുള്ള രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിസ പ്രോസസ്സിംഗ്, അഡ്മിഷൻ, സ്കോളർഷിപ്, സ്റ്റുഡന്റ്റ്സ് ലോൺ തുടങ്ങി, അവിടെ ചേർന്ന് പഠിക്കാൻ വേണ്ട എല്ലാ മാർഗനിർദേശങ്ങളും, ജിടെക് ഗ്ലോബൽ ക്യാമ്പസ് വഴി യൂനിഗ്രാഡ് നൽകി വരുന്നു.
ഏത് കോഴ്സ് തിരഞ്ഞെടുക്കണം എന്ന് തുടങ്ങി, യൂണിവേഴ്സിറ്റി രജിസ്‌ട്രേഷൻ, മികച്ച അധ്യാപകരുടെ മേൽനോട്ടത്തിലുള്ള മാർഗനിർദേശങ്ങൾ, പരീക്ഷക്കാവശ്യമായ മുന്നൊരുക്കങ്ങൾ, പരീക്ഷ എഴുതി മാർക്‌ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ട എല്ലാ സഹായങ്ങളും യൂനിഗ്രാഡ് നൽകി വരുന്നു.
വിജയകരമായ പ്ലേസ്മെന്‍റ് റെക്കോർഡ് ആണ് യൂനിഗ്രാഡിനുള്ളത്. യൂനിഗ്രാഡിലെ പൂർവ വിദ്യാർത്ഥികളായി, മുൻനിര കമ്പനികളിൽ ജോലി ലഭിക്കുന്നവരും, ഉന്നത വിദ്യാഭ്യാസത്തിന് ഭാരതത്തിലെയും യു.കെ. കാനഡ, യു.എസ്.എ. തുടങ്ങിയ നാടുകളിലെ പ്രശസ്ത യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടുന്നവരും യൂനിഗ്രാഡിൻ്റെ മാറ്റ് കൂട്ടുന്നു. സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനങ്ങളിലും വ്യാപൃതമാണ് യൂനിഗ്രാഡ്. റംസാൻ കാലത്ത് വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി ബഹ്‌റൈനിലുള്ള ലേബർ ക്യാമ്പുകളിൽ സൗജന്യ ഭക്ഷണം നൽകി വരുന്നു യൂനിഗ്രാഡ്. ഈദ്, ഓണം, ക്രിസ്മസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ സ്റ്റാഫും, മാനേജ്മെന്റും, വിദ്യാർത്ഥികളും ചേർന്ന് ഉത്സാവത്തോടെ കൊണ്ടാടുന്നു. ഇതെല്ലം കുട്ടികളിൽ കാരുണ്യവും, മതസൗഹാർദ്ദവും വളർത്തി, അവരെ സാമൂഹിക ഉത്തരവാദിത്വബോധം ഉള്ളവർ ആക്കുന്നു.
വ്യക്തിത്വ വികസനത്തെ ലക്ഷ്യം വെച്ച് പഠനത്തിനൊപ്പം വിദ്യാർത്ഥികളുടെ കല, കായിക, സർഗ്ഗവാസനകളെയും ഇവിടെ പ്രോത്സാഹിപ്പിക്കുന്നു. വിവിധ മത്സരങ്ങളിൽ ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് യൂനിഗ്രാഡിലെ വിദ്യാർത്ഥികൾ. ബഹ്‌റൈൻ ബ്യൂട്ടി പേജന്‍റ്; മലേഷ്യ, ബഹ്‌റൈൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പോസിറ്റീവ് ഇൻഫ്ലുൻസർ, ഡാൻസ്, ചെസ്സ്, സ്പോർട്സ് മത്സരങ്ങൾ തുടങ്ങി അനവധി മേഖലകളിൽ ഇവിടെ പഠിക്കുന്ന വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച വെച്ച് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ പദ്ധതിയുടെ ഭാഗമായി ഗ്രീൻ ക്യാമ്പസ് എന്ന ആശയത്തോടെ, മരങ്ങളും, ചെടികളും, പൂക്കളും എല്ലാം ഉള്ള കുളിർമയുള്ള അന്തരീക്ഷമാണ് യൂനിഗ്രാഡിലുള്ളത്. ഇവിടെ വരുമ്പോൾ പോസിറ്റീവ് വൈബ്‌സ് ആണ് എന്ന് വിദ്യാർത്ഥികളും, രക്ഷിതാക്കളും ഒരു പോലെ പറയുന്നതിൻ്റെ കാരണവും ഇത് തന്നെ.
എല്ലാ വർഷവും ബിറ്റ്സ് പിലാനി, വി.ഐ.ടി., തുടങ്ങി ഭാരതത്തിലെ പല വിഘ്യാത യൂനിവേഴ്സിറ്റികളുടെയും പ്രതിനിധികളെ ബഹ്റിനിൽ ഒരേ ദിവസം കൊണ്ടുവന്ന് യൂനിഗ്രാഡ് നടത്തുന്ന സ്റ്റഡി ഇൻ ഇന്ത്യ പ്രോഗ്രാം, ഭാരതത്തിൽ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും, അവരുടെ രക്ഷിതാക്കൾക്കും യൂണിവേഴ്സിറ്റിയുടെ പ്രതിനിധികളുമായി നേരിട്ട് സംശയ നിവാരണം നടത്തുവാനും, സ്പോട് അഡ്മിഷൻ എടുക്കുവാനും സഹായിക്കുന്നു.
കൂടുതൽ അന്തർദേശീയ സഹകരണത്തോടെ പുതിയ പഠന പരിപാടികളും, പ്ലേസ്മെൻ്റ് അവസരങ്ങളും നൽകി വിദ്യാർത്ഥികളുടെ പഠനശേഷമുള്ള തൊഴിൽ സാദ്ധ്യതകൾ വർധിപ്പിക്കാൻ അവസരം നൽകാനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് യൂനിഗ്രാഡ് ചെയർമാൻ ജെ.പി. മേനോൻ പറഞ്ഞു. ഉത്തരവാദിത്വ ബോധം ഉള്ള അന്താരാഷ്ട്ര പൗരന്മാരെ വാർത്തെടുക്കുകയാണ് സ്ഥാപനത്തിൻ്റെ ലക്ഷ്യമെന്നും ജെ.പി. മേനോൻ പറഞ്ഞു.
ഇഗ്‌നുവിലേക്കും, ഓൺലൈൻ യൂണിവേഴ്സിറ്റികളിലേക്കും അഡ്മിഷൻ പുരോഗമിക്കുന്ന ഈ അവസരത്തിൽ ബി.കോം, ബി.ബി.എ, ബി.എ, ബി.സി.എ, എം.ബി.എ, എം.കോം തുടങ്ങിയ കോഴ്സുകളിലേക്കുള്ള അഡ്മിഷനും, ഉപരി പഠന സംബന്ധമായ സംശയ നിവാരണത്തിനുമായി, യൂനിഗാഡ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. (ഫോൺ 33537275 / 17344972, ഇമെയിൽ- info@ugecbahrain.com)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

