യൂനിബ് -അൽഹിലാൽ ഹോസ്പിറ്റൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsയൂനിബ് അൽഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: യുനൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ (യൂനിബ്) അൽഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് വിശാൽ മുല്ലശ്ശേരിൽ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡും ഹ്യുമാനിറ്റേറിയൻ എയ്ഡുമായ സുധീർ തിരുനിലത്ത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 200ൽ പരം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പ് വൻ വിജയമാക്കാൻ സഹായിച്ച അൽഹിലാൽ ഹോസ്പിറ്റലിനോടുള്ള യൂനിബിന്റെ നന്ദി സൂചകമായി ഉപഹാരം കൈമാറി.
തുടർന്ന് യൂനിബിന്റെ വെൽവിഷറായ ലൈറ്റ്സ് ഓഫ് കൈൻഡ്നസ് സ്ഥാപകനും ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനുമായ സയിദ് ഹനീഫിന് ഖത്തറിൽ നിന്നു കിട്ടിയ സോഷ്യൽ ആൻഡ് വെൽഫെയർ ആക്ടിവിറ്റി സ്പെഷൽ അവാർഡിനുള്ള ആദരസൂചകമായി സ്പെഷൽ മെമന്റോ നൽകി. പ്രോഗ്രാം കോഓഡിനേറ്റർ രമ്യ ഗിരീഷ്, ജോയന്റ് ട്രഷറർ ജയപ്രഭ, വൈസ് പ്രസിഡന്റ് അനു ഷജിത്ത്, ജോയന്റ് സെക്രട്ടറി അർച്ചന മനോജ് എന്നിവരും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ലൗലി മാത്യു, ഷേർലി തോമസ്, അപർണ ചന്ദ്രൻ, വിഞ്ചു ജോബിൻ, ഷെറിൻ മാത്യു, ജെയ്സി ജയചന്ദ്രൻ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

