നിറം മങ്ങാത്ത രഥങ്ങളും കാഴ്ചക്കാരും
text_fieldsകേരളത്തിലെ മുഴുവൻ ജനങ്ങളും പാർട്ടി നേതാക്കന്മാരും കാത്തിരുന്ന പുതിയ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുകയാണ്. പുതിയ നേതാക്കന്മാർക്ക് പുത്തൻ പുടവ അണിയിച്ച് പുഞ്ചിരിക്കുന്ന മുഖവും, ഒപ്പം കൈകൾ വീശിയും, കൂപ്പിയും, തോരണങ്ങൾ അണിഞ്ഞും അവർ സമൂഹത്തിലേക്ക് ഇറങ്ങി. ഇത്രയും കാലം പാർട്ടിക്കൊപ്പം നിന്നിട്ട് പല നേതാക്കന്മാർക്കും സ്വന്തം പാർട്ടിയിൽ അവസരം ലഭിക്കാതെ വന്നപ്പോൾ കിട്ടിയ അവസരം പാഴാക്കാതെ നോക്കി അവർ പലരും പാലം തിരിഞ്ഞു നടന്നു. ഉച്ചത്തിലുള്ള പ്രസംഗങ്ങൾ അവിടെ വാഗ്ദാനങ്ങളിൽ എല്ലാം നല്ലതിനെന്ന് ചൊല്ലി പാവം ജനങ്ങൾ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചു. ഇനിയാണ് പുതിയ കാഴ്ചകൾ കാണാൻ പോകുന്നത്.
കിട്ടാത്തതിനെ ചൊല്ലി നട വാതിൽ മുതൽ കയറാത്ത പടികൾ ചുരുക്കമെന്ന് പറയുമ്പോഴും പറഞ്ഞുപോയ വാക്കിൽ ഒന്നും അത് കൊടുത്തില്ല എന്നുപറഞ്ഞ് മടങ്ങി വരുന്ന സാധാരണ സമൂഹത്തിന്‍റെ അനുഭവങ്ങൾക്ക് മാറ്റമുണ്ടാകണമെങ്കിൽ അറിഞ്ഞ് പ്രവർത്തിക്കണം, അവിടെയാണ് ജനങ്ങൾക്ക് നേതാവ് എന്ന വാക്കിനെ പൂർണ അർത്ഥത്തിലേക്ക് എത്തിക്കാൻ സാധിക്കൂ.
ഇന്നത്തെ തെരഞ്ഞെടുപ്പിന് പിന്നിൽ ഒരു വലിയ ചരിത്രമുണ്ട്. രാജഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് എത്തി നിൽക്കുന്ന രാജ്യമാണ് ഇന്ത്യ(ഭാരതം). അവകാശ സ്വാതന്ത്യം നേടിയെടുക്കാൻ പഴയ തലമുറകൾ രാവുംപകലും കഷ്ടപ്പെട്ട് ചോരയും നീരും കൊടുത്ത് നേടിയെടുത്ത സ്വാതന്ത്യം അനുഭവിക്കുന്ന യഥാർത്ഥ പൗരന്മാരാണ് ഇന്നത്തെ സമൂഹം. പണ്ട് ഇഷ്ടമുള്ള നേതാക്കന്മാരുടെ പേരുകൾ മടക്കി കടലാസിൽ പെട്ടിയിലേക്ക് ഇട്ടതിനുശേഷം വോട്ട് ചെയ്ത് മഷി പുരണ്ട വിരലുമായി വെളിയിലേക്ക് ഇറങ്ങിക്കഴിയുമ്പോൾ ഒരു വ്യക്തിയുടെ സമ്മതിദാന അവകാശം രേഖപ്പടുത്തി എന്നതിന് ഒരു തെളിവായിരുന്നു. കാലം മാറി കണ്ടുപിടിത്തങ്ങളുടെ വളർച്ച ലോകത്തെ തന്നെ തകിടം മറിക്കുമ്പോൾ വോട്ടിന്‍റെ രീതിയും മാറി, വോട്ടിങ് മെഷീനുകൾ എത്തി. പകലും രാത്രിയും വേണമിയിരുന്നു പണ്ട് വോട്ടുകൾ എണ്ണിത്തീരാൻ, എന്നാൽ ഇന്ന് മണിക്കൂറുകൾ കഴിയുംമുമ്പേ വോട്ട് എണ്ണിത്തീരുന്നു.
വോട്ടവകാശമുള്ള എല്ലാവരെയും പോലെ തന്നെയാണ് പ്രവാസികളും പക്ഷേ തെരഞ്ഞെടുപ്പിന്റെ സമയത്ത് നാട്ടിൽ എത്തിപ്പെടാനോ അല്ലെങ്കിൽ വോട്ട് ചെയ്യാനോ സാധിക്കാതെ പോകുന്നതിനാൽ അവരുടെ പങ്കാളിത്തം ഇല്ലാതെപോകുന്നു. അതിനാൽ അവർക്ക് പലപ്പോഴും പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നതായ സാഹചര്യം ഉണ്ട്.
എന്നാൽ നാട്ടിലെ ജനങ്ങളെപ്പോലെ തന്നെ പ്രവാസികളും തങ്ങളുടെ രാഷ്ട്രീയം മുറുകെപ്പിടിക്കുകയും അവരുടെ പ്രതിനിധികളെ ആത്മാർത്ഥമായി കരുതുകയും ചെയ്യുന്നത് സോഷ്യൽ മീഡിയവഴി കാണാൻ സാധിക്കും. അതുപോലെ സംസാരത്തിൽ മനസിലാക്കാൻ കഴിയും. വിജയം കൊണ്ട് ഒരാൾ എല്ലാം നേടുന്നില്ല, തോറ്റു പോകുന്നവർക്ക് ഒരിക്കൽ വലിയ വിജയം ഉണ്ട്. അതുകൊണ്ട് എല്ലാവർക്കും വിജയാശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

