Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ണ്ട​ർ 21 ലോ​ക...

അ​ണ്ട​ർ 21 ലോ​ക വോ​ളി​ബാ​ൾ; ഇ​ന്ത്യ പൊ​രു​തി​ത്തോ​റ്റു

text_fields
bookmark_border
volleyball
cancel
camera_alt

അ​ണ്ട​ർ 21 ലോ​ക വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പോ​ള​ണ്ടി​നെ നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ ടീം (​മ​ഞ്ഞ ജ​ഴ്സി)

മ​നാ​മ: അ​ണ്ട​ർ 21 പു​രു​ഷ​ന്മാ​രു​ടെ ലോ​ക വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് തോ​ൽ​വി​യോ​ടെ തു​ട​ക്കം. ലോ​ക റാ​ങ്കി​ങ്ങി​ൽ ഏ​റെ മു​ന്നി​ലു​ള്ള ക​രു​ത്ത​രാ​യ പോ​ള​ണ്ടി​നോ​ടാ​ണ് ഇ​ന്ത്യ പൊ​രു​തി​ത്തോ​റ്റ​ത്. 18-25, 14-25, 25-20, 19-25 ആ​ണ് സ്കോ​ർ. ര​ണ്ടു സെ​റ്റു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നു​ശേ​ഷം മൂ​ന്നാ​മ​ത്തെ സെ​റ്റി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. എ​ന്നാ​ൽ, ഉ​ണ​ർ​ന്നു​ക​ളി​ച്ച പോ​ള​ണ്ട് നാ​ലാ​മ​ത്തെ സെ​റ്റ് കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച​വെ​ച്ചു. നാ​യ​ക​ൻ കൂ​ടി​യാ​യ ബ്ലോ​ക്ക​ർ ദു​ഷ്യ​ന്ത് സി​ങ്ങും സെ​റ്റ​ർ സ​മീ​റും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ലും ജം​പ് സ​ർ​വി​സി​ലും അ​മ​ൻ മി​ക​വു​കാ​ട്ടി. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ഇ​ന്ത്യ ബ​ൾ​ഗേ​റി​യ​യെ നേ​രി​ടും.

പോ​ള​ണ്ട്, ബ​ൾ​ഗേ​റി​യ, കാ​ന​ഡ എ​ന്നി​വ​ര​ട​ങ്ങു​ന്ന പൂ​ൾ ‘സി’​യി​ലാ​ണ് ഇ​ന്ത്യ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​സ ടൗ​ൺ ബ​ഹ്റൈ​ൻ വോ​ളി​ബാ​ൾ ക്ല​ബി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ യോ​ഗ്യ​ത നേ​ടു​ന്ന​ത് 22 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ്. 16 രാ​ഷ്ട്ര​ങ്ങ​ളാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ബ​ഹ്‌​റൈ​ൻ ടൂ​ർ​ണ​മെ​ന്റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. 16നാ​ണ് ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volleyballindiaWorld Volleyball
News Summary - Under 21 World Volleyball-India lost
Next Story