Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅനധികൃത...

അനധികൃത ടാക്​സികൾക്കെതിരെ  വ്യാപക നടപടി 

text_fields
bookmark_border
അനധികൃത ടാക്​സികൾക്കെതിരെ  വ്യാപക നടപടി 
cancel
മനാമ: രാജ്യത്ത്​ അനധികൃത ടാക്​സികൾക്കെതിരെ വ്യാപക നടപടി. ഫെബ്രുവരി 22നും ജൂൺ 30നും ഇടയിലുള്ള കാലത്ത്​ 186 അനധികൃത ടാക്​സി ഡ്രൈവർമാരെ അറസ്​റ്റ്​ ചെയ്​തതായി ഗതാഗത വിഭാഗം ഡെപ്യൂട്ടി ഡയറക്​ടർ പറഞ്ഞു. ഇവരെ പബ്ലിക്​ പ്രൊസിക്യൂഷന്​ കൈമാറിയിട്ടുണ്ട്​. 
അനധികൃത ടാക്​സി സർവീസ്​ നടത്തുന്നവർക്ക്​ ജയിൽ ശിക്ഷയും പിഴയും ലഭിക്കും. പ്രവാസികളാണെങ്കിൽ നാടുകടത്തുകയും ചെയ്യും. രജിസ്​റ്റർ ചെയ്​ത സ്വദേശി ടാക്​സി ഡ്രൈവർമാരുടെ വരുമാനോപാധിയെ തകിടം മറിക്കുന്നതാണ്​ അനധികൃത ടാക്​സി പ്രവർത്തനമെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷ അധികൃതരുമായി ചേർന്ന്​ നിയമലംഘകർക്കെതിരെ കാമ്പയിൻ തുടരും. അനധികൃത ടാക്​സി ഉപയോഗിക്കാതിരിക്കാൻ ജനം ശ്രദ്ധിക്കണമെന്നും ഡെപ്യൂട്ടി ഡയറക്​ടർ പറഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsUnauthorized taxi
News Summary - Unauthorized taxi-bahrain-gulf news
Next Story