ഉനൈസ് പാപ്പിനിശ്ശേരിക്ക് സ്വീകരണം
text_fieldsഉനൈസ് പാപ്പിനിശ്ശേരിക്ക് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
മനാമ: ഹ്രസ്വ സന്ദർശനത്തിനെത്തിയ പ്രമുഖ വാഗ്മിയും ദാറുൽ ബയ്യിന ഇന്റർനാഷനൽ ഇസ്ലാമിക് റിസർച്ച് സ്കൂൾ ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരിക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം സംഘടിപ്പിക്കുന്ന ‘മക്കളോടൊപ്പം സ്വർഗത്തിൽ’പരിപാടിയിൽ അദ്ദേഹം സംബന്ധിക്കും. വരുന്ന വെള്ളിയാഴ്ച സൽമാനിയയിലെ കെ സിറ്റി ഹാളിലാണ് പരിപാടി. രാത്രി 7.30ന് ആരംഭിക്കുന്ന പരിപാടിയിൽ അദ്ദേഹം വിഷയമവതരിപ്പിക്കും.
തുടർന്ന് മറ്റു ദിവസങ്ങളിലായി വനിതാ സംഗമം, യുവജന സംഗമം, ദഅ് വ മീറ്റ് എന്നിവയിലും അദ്ദേഹം പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം ജനറൽ സെക്രട്ടറി സി.കെ. മനാഫ്, ട്രഷറർ നൗഷാദ് സ്കൈ, പ്രോഗ്രാം സെക്രട്ടറി അബ്ദുൽ സലാം ബേപ്പൂർ, ട്രഷറർ മുഹമ്മദ് ഷാനിദ് എന്നിവർ സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

