യു.എൻ.എ നഴ്സസ് ഫാമിലി ബഹ്റൈൻ- നഴ്സസ് ഡേ ആഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ: യു.എൻ.എ നഴ്സസ് ഫാമിലി ബഹ്റൈൻ നഴ്സസ് ഡേ ആഘോഷം സഗയ്യ കെ.സി.എ ഹാളിൽ നടന്നു. എം.പി ഡോ. ഹസ്സന് ഈദ് ബുഖാമസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. യു.എൻ.എ ബഹ്റൈന്‍ നഴ്സസ് ഫാമിലി പ്രസിഡന്റ് ജിബി ജോൺ വർഗീസ് അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി അരുൺജിത്ത് എ.പി സ്വാഗതം ആശംസിച്ചു. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, എഴുത്തുകാരൻ സജി മാർക്കോസ്, പ്രവാസി ലീഗൽ സെൽ ബഹ്റൈന്‍ ചാപ്റ്റര്‍ ഹെഡ് സുധീർ തിരുനിലത്ത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ ഡോ. ഷെമിലി പി. ജോൺ, നിസാർ കൊല്ലം, രാജുകല്ലുമ്പുറം എന്നിവര്‍ സംബന്ധിച്ച പരിപാടിയില്‍ 20 വർഷത്തിന് മുകളിൽ സേവനം നടത്തിയ 40 ഓളം നഴ്സുമാരെ ആദരിച്ചു. യു.എൻ.എ ബഹ്റൈന്‍ നഴ്സസ് ഫാമിലി അംഗം ശീതൾ ടെസ്സി രചിച്ച പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ സജി മാര്‍കോസ് നിര്‍വഹിച്ചു. സബ്കമ്മിറ്റിയിലെ പ്രവർത്തക മികവിന് മിനി, നിധീഷ്, അജേഷ്, ജനനി, ലിജോ എന്നിവർക്ക് ട്രഷറർ നിതിൻ, വൈസ് പ്രസിഡന്റ് സുനിൽ എന്നിവർ ചേർന്ന് മൊമന്റോ സമ്മാനിച്ചു.
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജോഷി, സുജിത്, അന്ന, ജോജു, സന്ദീപ്, ശ്രീരാജ്, സുജ എന്നിവര്‍ ആഘോഷ പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയോട് അനുബന്ധിച്ചു പയ്യന്നൂർ സൗഹൃദ വേദിയുടെ നാടൻ പാട്ട് വേദിയിൽ അരങ്ങേറി. പരിപാടിയുടെ അവതാരകനായി വിനോദ് നാരായണും ബഹ്റൈനിലെ കലാസാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്നപ്പോൾ നഴ്സസ് ദിന പരിപാടികൾ വിസ്മയമായി. പരിപാടിയിൽ ജോയന്റ് സെക്രട്ടറി മിനി മാത്യു നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

