യു.എൻ സമ്മേളനത്തില്‍ ബഹ്റൈൻ പ്രബന്ധം ശ്രദ്ധേയമായി
text_fieldsമനാമ: ജനീവയില്‍ നടന്ന യു.എന്‍ സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. മനുഷ്യാവകാശത്തെ സംബന്ധിച്ച ജനീവ കണ്വെന് ഷെൻറ 70 ാം വാര്‍ഷിക യോഗമാണ് സഘടിപ്പിച്ചത്. ഹമദ് രാജാവിെൻറ യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയും റോയല്‍ ചാരിറ്റി ഓര്ഗനൈസേഷന് ചെയര്‍മാനുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫയുടെ നിര്‍ദേശ പ്രകാരം ആര്.സി.ഒ സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസ്സയ്യിദ്, യു.എന്നിലെ ബഹ്റൈന്‍ സ്ഥിരം പ്രതിനിധി ഡോ. യൂസുഫ് അ്ദുല്‍ കരീം എന്നിവരാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്തത്. ബഹ്റൈെൻറ പ്രബന്ധം ഡോ. മുസ്തഫ അസ്സയ്യിദ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഇത്തരമൊരു സമ്മേളനത്തിന് ബഹ്റൈെൻറ ആശംസകളും അഭിവാദ്യങ്ങളും കൈമാറിയ അദ്ദേഹം മനുഷ്യാവകാശ മേഖലയില്‍ അന്താരാഷ്ട്ര ഏജന്‍സികളുമായി പൂര്‍ണാര്‍ഥത്തില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ അഭിമാനമുള്ളതായി വ്യക്തമാക്കി.
ബഹ്റൈനുള്ളിലും പുറത്തും മാനുഷിക സഹായങ്ങള്‍ ചെയ്യുന്നതിന് ഏറ്റവും ഫലപ്രദമായ രീതി അവലംബിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യനെ ആദരിക്കുകയെന്നത് നയമായി സ്വീകരിച്ചാണ് ബഹ്റൈന്‍ മുന്നോട്ട് പോവുന്നത്. അനാഥകളുടെയും ദരിദ്രരുടെയും വിധവകളുടെയും യുദ്ധാനന്തര ഇരകളുടെയും പുനരധിവാസത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. വിവിധ രാജ്യങ്ങളിലുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് കൈത്താങ്ങെന്നോണം മനുഷ്യ സാധ്യമായ സഹായങ്ങള്‍ ചെയ്യുന്നതിലും ബഹ്റൈന്‍ മുമ്പന്തിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യ സഹായ മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ദീര്‍ഘകാല ഭാവി പദ്ധതികളെക്കുറിച്ചും അദ്ദേഹം സമ്മേളനത്തില്‍ വിശദീകരിച്ചു. ബഹ്റൈെൻറ പ്രബന്ധത്തെ ഹർഷാരവത്തോടെയാണ് സമ്മേളനം സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
