യു.എൻ അന്താരാഷ്ട്ര സമ്മേളനം; വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനി പങ്കെടുത്തു
text_fieldsമനാമ: ഫലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനി പങ്കെടുത്തു. സൗദി അറേബ്യയും ഫ്രാൻസും സഹ അധ്യക്ഷത വഹിച്ച ഈ സമ്മേളനം, ഐക്യരാഷ്ട്രസഭയുടെ 80ാമത് പൊതുസമ്മേളനത്തിന്റെ ഭാഗമായാണ് നടന്നത്.
ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാരും സർക്കാർ പ്രതിനിധികളും വിദേശകാര്യ മന്ത്രിമാരും പങ്കെടുത്ത സമ്മേളനം ഫലസ്തീൻ വിഷയത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം കണ്ടെത്തുന്നതിനും അതുവഴി മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനും സംഭാവന ചെയ്യുന്നതിനായുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ വേദിയൊരുക്കി.ഇതുകൂടാതെ, ഐക്യരാഷ്ട്രസഭയുടെ 80ാം വാർഷികാഘോഷങ്ങളിലും ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനി പങ്കെടുത്തു. എല്ലാ തലത്തിലുമുള്ള സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര സമൂഹത്തിൽ യു.എൻ വഹിക്കുന്ന സുപ്രധാന പങ്കിനെ ബഹ്റൈൻ അഭിമാനത്തോടെ കാണുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

