യു.എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന് സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കാളിയായി
text_fieldsമനാമ: യു.എന്നും ജോർഡനും ചേര്‍ന്ന് സംഘടിപ്പിച്ച അലയന്‍സ് ഓഫ് സിവിലൈസേഷന് സമ്മേളന ത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. യു.എന്‍ സ്ഥിരം പ്രതിനിധി ജമാല്‍ ഫാരിസ് അല്‍ റുവൈഇയാണ് ബ ഹ്റൈനെ പ്രതിനിധാനംചെയ്ത് ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടന്ന സമ്മേളനത്തി ല്‍ പങ്കെടുത്തത്. മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിന് യു.എന്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായിരുന്നു സമ്മേളനം. അലയന്‍സ് ഓഫ് സിവിലൈസേഷന് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ഉന്നത പ്രതിനിധി മിഖായേല്‍ മോറിത്തോനിയസിെൻറ അധ്യക്ഷതയിലായിരുന്നു സമ്മേളനം.
മത സ്വാതന്ത്ര്യം ബഹ്റൈന്‍ സംസ്കാരത്തിെൻറയും പാരമ്പര്യത്തിെൻറയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്ന് ജമാല്‍ അല്‍ റുവൈഇ സമ്മേളനത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. കിങ് ഹമദ് സെൻറര്‍ ഫോര്‍ പീസ്ഫുള് കോ എക്സിസ്റ്റന്സിെൻറ രൂപവത്കരണവും അത് ലക്ഷ്യമിടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. സഹവര്‍ത്തിത്വവും സമാധാനവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്.
തീവ്രവാദത്തെയും ഭീകരവാദത്തെയും ഇല്ലാതാക്കുന്നതിനും അത്തരം ചിന്തകളില്‍ അകപ്പെട്ടവരെ മോചിപ്പിക്കുന്നതിനും കാര്യമായ നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. മതപരമായി പ്രാധാന്യമുള്ള പ്രദേശങ്ങളും സ്ഥാപനങ്ങളും നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും യു.എന്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും ബഹ്റൈന്‍ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചര്‍ച്ചുകളും അമ്പലങ്ങളും പള്ളികളും തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന ബഹ്റൈനിലെ മനോഹരമായ കാഴ്ച രാജ്യത്തിെൻറ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിെൻറ ഉദാഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
