Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉംറക്ക്​ പോയി...

ഉംറക്ക്​ പോയി വാഹനാപകടത്തിൽപ്പെട്ട സംഘാംഗങ്ങൾ മടങ്ങിയെത്തി

text_fields
bookmark_border
ഉംറക്ക്​ പോയി വാഹനാപകടത്തിൽപ്പെട്ട സംഘാംഗങ്ങൾ മടങ്ങിയെത്തി
cancel
camera_alt???????????? ???????????????????? ???????? ??????? ???????????????? ??????????????????

മനാമ: ഉംറക്കുപോയി അപകടത്തിൽപ്പെട്ട്​ രണ്ടുപേർ മരിക്കുകയും ഒ​േട്ടറെപ്പേർക്ക്​ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​ത സംഭവത്തിലെ യാത്രികരിൽ ഏകദേശംപേരും മടങ്ങിയെത്തി. ബാക്കിയുള്ളവർ സൗദിയിലെ അൽ ഖസിം ആശുപത്രിയിൽ ചികിത്​സയിലാണ്​. അഹ്​ലുല്‍ ജൂദ് ഹജ്ജ്-ഉംറ ഗ്രൂപ്പി​​​​െൻറ കീഴില്‍ ഉംറക്ക് പോയ 49 പേര്‍ സഞ്ചരിച്ചിരുന്ന ബസാണ് ദിവസങ്ങൾക്ക്​ മുമ്പ്​ മദീനയിലേക്കുള്ള യാത്രക്കിടയില്‍ മറിഞ്ഞത്​. അപകടത്തിൽ ഇൗജിപ്​ത്​ പൗരനായ ഡ്രൈവർ അമാൻ, ബഹ്​റൈൻ യുവതി സൈബ്​ (18) എന്നിവർ മരിച്ചിരുന്നു. വ്യാഴാഴ്​ച രാത്രി 15 ​പേർ, വെള്ളിയാഴ്​ച ഉച്ചക്ക്​ ആറുപേർ, രാത്രി 12 പേർ എന്നിങ്ങനെ 33 പേരാണ്​ ഇതുവരെ മടങ്ങിയെത്തിയത്​. വ്യാഴാഴ്​ച രാത്രി മടങ്ങിയെത്തിയതിൽ  മരിച്ച സൈബി​​​​െൻറ മാതാവും ഉണ്ടായിരുന്നു. സ്വീകരിക്കാൻ വന്ന ഉറ്റബന്​ധുക്കളെ അടുത്തേക്ക്​ കണ്ണീരോടെയാണ്​ പലരും എത്തിയത്​. 

നാട്ടിലേക്ക്​ പോകണമെന്ന ആഗ്രഹം പൂവണിയാതെ അമാൻ മടങ്ങി
മനാമ: അപകടത്തിൽപ്പെട്ട്​ മരിച്ച ബസ്​ ഡ്രൈവർ അമാൻ സാന്തോഷ​​ത്തോടെയാണ്​ ബസ്​ ഒാടിച്ചിരുന്നതെന്നും വളരെ പെ​െട്ടന്ന്​ ആരുമായും സൗഹൃദം സ്ഥാപിക്കുന്ന വ്യക്തിയാണന്നും ബസിലുള്ളവർ പറയുന്നു. ബസ്​ യാത്രക്കിടെ ത​​െൻറ വിശേഷങ്ങൾ പറയുകയും ഉംറ യാത്രികരെയും കൊണ്ട്​ മടങ്ങിവന്നശേഷം ത​​െൻറ രാജ്യമായ ഇൗജിപ്​തിലേക്ക്​ പോകണമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി യാത്രികർ പറഞ്ഞു. ബന്​ധുക്കളോട്​ താൻ വരുന്ന കാര്യം അറിയിച്ചി​െട്ടന്നും അദ്ദേഹം പറഞ്ഞതായി യാത്രികരിൽ ചിലർ വേദനയോടെ പറഞ്ഞു. രണ്ട്​ ഡ്രൈവർമാരാണ്​ ബസിന്​ ഉണ്ടായിരുന്നത്​ . 
അഹ്​ലുല്‍ ജൂദ് ഹജ്ജ്-ഉംറ ഗ്രൂപ്പ്​ വാടകക്ക്​ എടുത്തായിരുന്നു യാത്ര ​പോയത്​. 80000 ദിനാർ വില വരുന്ന ആഡംബര ബസായിരുന്നു അപകടത്തിൽപ്പെട്ടത്​. ബസി​​െൻറ ഉടമയും ഇന്നലെ യാത്രികരെ കാണാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

സംഘത്തിൽ വലതുകൈക്കും ഇടതുകാലിനും പരിക്കേറ്റ കുട്ടിയെ പ്ലാസ്​റ്ററിട്ട നിലയിലാണ്​ കൊണ്ടുവന്നത്​. അപകടത്തിൽ മരിച്ച സൈബി​​​​െൻറ സംസ്​കാരം ഇന്നലെ രാവിലെ എട്ടിന്​ ഖർഫഖാൻ എന്ന സ്ഥലത്ത്​ നടന്നു. അപകടത്തിൽ മരിച്ച ഡ്രൈവർ അമാ​​​​െൻറ സംസ്​കാരം മദീനയിൽ നടത്തിയിരുന്നു. മദീനക്ക്​ 300 ഒാളം കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തുവെച്ചാണ്​ അപകടം നടന്നത്​.  ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞാണ്​ അപകടം സംഭവിച്ചതെന്ന്​ ചില പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ദാരുണമായ സംഭവത്തി​​​​െൻറ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഹമദ് രാജാവി​​​​െൻറ നിര്‍ദേശ പ്രകാരം നീതിന്യായ^ഇസ്​ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ചതായി ഇസ്​ലാമിക കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍മുഫ്​താഹ് അറിയിച്ചിരുന്നു.

സൗദിയിലെ ബഹ്റൈന്‍ എംബസി വൃത്തങ്ങളും വിഷയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സൗദിയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഹമൂദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയൂം വിവരങ്ങള്‍ കൈമാറുകയൂം ചെയ്തു. ഞെട്ടലുളവാക്കുന്നതും ദു:ഖകരമായ ഇത്തരമൊരു സംഭവം ഏറെ വേദനയോടെയാണ് ശ്രവിച്ചതെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമയും സ്ഥൈര്യവും പ്രദാനം ചെയ്യട്ടെയെന്നും  പരിക്കേറ്റവര്‍ക്ക് എത്രയും വേഗം അത് ഭേദമാവട്ടെയെന്നും ഇസ്​ലാമിക കാര്യ മന്ത്രാലയം ആശംസിച്ചിരുന്നു.

വിമാനത്താവളത്തിൽ വികാര നിർഭര രംഗങ്ങൾ
മനാമ: ഉംറക്ക്​ പോയി വാഹനാപകടത്തിൽപ്പെട്ടവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിചേർന്നവർ നിരവധി. ബന്​ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേർ സ്വീകരിക്കാൻ എത്തിയിരുന്നു. പരിക്കേറ്റ്​ മുറിവുകളുമായി എത്തിയവരെ ആലിംഗനം ചെയ്​തു കണ്ണുകൾ നിറഞ്ഞുമാണ്​ ഉറ്റവർ സ്വീകരിച്ചത്​. 

കൂടുതൽ അപകടങ്ങളിൽ നിന്ന്​ രക്ഷിച്ചതിന്​ ദൈവത്തിന്​ നന്ദി പറയുകയും മരണപ്പെട്ടവർക്ക്​ വേണ്ടി പ്രാർഥിക്കുകയും ചെയ്​തു. അപകടത്തിൽ മരിച്ച യുവതിയുടെ ഉമ്മയും ബന്​ധുക്കളും എത്തിയപ്പോഴും പലരും വിതുമ്പി. ഒരുമിച്ച്​ പോയ സംഘത്തിലെ രണ്ടുപേരുടെ മരണം ഉണ്ടാക്കിയ നടുക്കം ആരിൽ നിന്നും മാറിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrahgulf newsmalayalam news
News Summary - umrah-bahrain-gulf news
Next Story