ഉംറ യാത്രികരുടെ സംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: ദാറുൽ ഈമാൻ കേരള വിഭാഗത്തിന് കീഴിൽ വിവിധ സന്ദർഭങ്ങളിൽ നടത്തിയ ഉംറ യാത്രയിൽ പങ്കാളികളായവരുടെ സംഗമം സംഘ ടിപ്പിച്ചു . സിഞ്ചിലെ ഫ്രൻറ്സ് ഹാളിൽ നടന്ന പരിപാടിയിൽ എം.എം സുബൈർ അധ്യക്ഷത വഹിച്ചു. ആരാധനകൾ മനുഷ്യ ജീവിതത്ത െ വിമലീകരിക്കുന്നതാക്കുന്നതാക്കി മാറ്റണമെന്നും ചൈതന്യം നഷ്‌ടമായ കർമങ്ങൾ കൊണ്ട് ഒന്നും നേടാൻ കഴിയില്ലെന്നും പരിപാടിയിൽ ‘അല്ലാഹുവിെൻറ ഇഷ്ടക്കാരാവുക’ എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് ജമാൽ ഇരിങ്ങൽ വ്യക്തമാക്കി.
ദൈവത്തിലേക്ക് പൂർണമായി സമർപ്പിക്കാൻ ഓരോ വിശ്വാസികൾക്കും സാധിക്കണമെന്നും അപ്പോഴാണ് യഥാർത്ഥ മനുഷ്യരായി മാറാൻ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മക്കയും മദീനയും നൽകുന്ന പാഠം’ എന്ന വിഷയത്തിൽ സഈദ് റമദാൻ നദ്‌വിയും പ്രഭാഷണം നടത്തി. ഫായിസ് റഫീഖിെൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ പരിപാടിയിൽ ഹജ്ജ്-ഉംറ സെൽ കൺവീനർ എം. ബദറുദ്ദീൻ സ്വാഗതം ആശംസിക്കുകയും അബ്ദുൽ ഹഖ് സമാപനം നിർവഹിക്കുകയും ചെയ്‌തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
