ഉമ്മുൽ ഹസ്സം മർകസ് കമ്മിറ്റി നിലവിൽ വന്നു
text_fieldsകബീർ ഒളവണ്ണ,- മുസ്തഫ പൊന്നാനി
മനാമ: മർകസ് ബഹ്റൈൻ ചാപ്റ്ററിനു കീഴിൽ ഉമ്മുൽ ഹസ്സം സെൻട്രൽ മർകസ് കമ്മിറ്റി നിലവിൽ വന്നു. ഉമ്മുൽ ഹസ്സം സുന്നി സെൻററിൽ നടന്ന യോഗത്തിൽ അബ്ദുൽ റസാഖ് ഹാജി ഇടിയങ്ങര അധ്യക്ഷത വഹിച്ചു. നസ്വീഫ് ഹസനി കുമരംപുത്തൂർ ഉദ്ഘാടനം ചെയ്തു.
മർകസ് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ വി.പി.കെ. അബൂബക്കർ ഹാജി, ജനറൽ കൺവീനർ അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ മർകസ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അബ്ദുൽ റസാഖ് നിസാമി ആശംസ നേർന്നു.
നൗഫൽ മയ്യേരി സ്വാഗതവും മുസ്തഫ പൊന്നാനി നന്ദിയും പറഞ്ഞു. ഭാരവാഹികളായി കബീർ ഒളവണ്ണ (ചെയർ.), അബ്ദുൽ റസാഖ് ഹാജി ഇടിയങ്ങര, അബ്ദുൽ റസാഖ് നിസാമി (വൈസ് ചെയർ.), മുസ്തഫ പൊന്നാനി (കൺ.), അസ്കർ താനൂർ, ഇബ്രാഹിം മയ്യേരി (ജോ. കൺ.), നൗഷാദ് കാസർകോട് (ഫിനാൻസ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

