ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ ​  മാറ്റത്തി​െൻറ സൂചന –ഉമ്മൻ ചാണ്ടി

  • മതനിരപേക്ഷ-ജനാധിപത്യ വോട്ടുകളുടെ ഏകീകരണം ഉറപ്പാക്കും

10:17 AM
22/12/2017
ഒ.​െഎ.സി.സിയുടെ നേതൃത്വത്തിൽ കേരളീയ സമാജത്തിൽ നടന്ന ബഹ്​റൈൻ ദേശീയ ദിനാഘോഷ പരിപാടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ​െങ്കടുത്തപ്പോൾ

മനാമ: ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ ഇന്ത്യൻ രാഷ്​ട്രീയത്തിലെ പുതിയ മാറ്റത്തി​​െൻറ സൂചനയാണെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി പറഞ്ഞു. ഹ്രസ്വ സന്ദർശനത്തിനായി ബഹ്​റൈനിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. ജനാധിപത്യ^മതനിരപേക്ഷ വോട്ടുകൾ ഭിന്നിച്ചതുമൂലമാണ്​ ബി.ജെ.പി കഷ്​ടിച്ച്​ രക്ഷപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ നേതൃപാടവം വ്യക്തമായ തെരഞ്ഞെടുപ്പ്​ കൂടിയാണ്​ ഗുജറാത്തിലേത്​. സംസ്​ഥാന^​േ​കന്ദ്ര ഭരണത്തി​​െൻറ സർവ അധികാരങ്ങളും സൗകര്യങ്ങളും പണക്കൊഴുപ്പുമുണ്ടായിട്ടും കോൺഗ്രസ്​ ബി.ജെ.പിയോട്​ നേർക്കുനേർ പൊരുതുകയും മികച്ച മുന്നേറ്റം നടത്തുകയും ചെയ്​തു. എ.​െഎ.സി.സി അധ്യക്ഷ സ്​ഥാനത്തേക്കുള്ള രാഹുലി​​െൻറ വരവ്​ ഇന്ത്യയിലെമ്പാടുമുള്ള കോ ൺഗ്രസ്​ പ്രവർത്തകർക്ക്​ പ്രതീക്ഷയും ആവേശവുമാണ്​. ഇൗ സ്​ഥാനത്തേക്ക്​ വന്ന ശേഷം അദ്ദേഹം ആദ്യമായി എത്തിയത്​ കേരളത്തിലാണ്​ എന്നതും ശ്ര​േദ്ധയമാണ്​. രാഹുലി​​െൻറ സ്​ഥാനാരോണ​െ​ത്ത തുടർന്ന്​ രാജ്യമെമ്പാടും വളരെ ‘സ്വാഭാവികമായ’ ആഘോഷങ്ങളാണ്​ നടന്നത്​. മതനിരപേക്ഷത കോൺഗ്രസി​​െൻറ ജീവവായുവാണ്​. 

കോൺഗ്രസ്​ ഒരു കാലത്തും വർഗീയത പ്രോത്സാഹിപ്പിച്ചിട്ടില്ല. അതുകൊണ്ട്​, കോൺഗ്രസ്​ മൃദുഹിന്ദുത്വ നിലപാടെടുത്തു എന്ന വാദമൊന്നും നിലനിൽക്കില്ല. മതനിരപേക്ഷതയുടെ ശബ്​ദം പാർല​മ​െൻറിൽ ഉയരാൻ വേണ്ടി, പശ്​ചിമ ബംഗാളിലുള്ള ഒരേയൊരു രാജ്യസഭ സീറ്റ്​ സി.പി.എം നേതാവ്​ സീതാറാം​ യെച്ചൂരിക്ക്​ നൽകാം എന്ന്​ തീരുമാനിച്ച പാർട്ടിയാണ്​ കോൺഗ്രസ്​. എന്നാൽ, സി.പി.എം ആ സമീപനമല്ല സ്വീകരിച്ചത്​. അവരുടെ ബംഗാൾ ഘടകം അതിനെ അനുകൂലിച്ചപ്പോൾ, കേരള ഘടകം പുറംതിരിഞ്ഞു നിന്നു. ചരിത്രപരമായി പല ഘട്ടങ്ങളിലും ബി.ജെ.പിയെയും അതി​​െൻറ മുൻ രൂപങ്ങളെയും സി.പി.എം പിന്തുണച്ചിട്ടുണ്ട്​. എന്നാൽ, കോൺഗ്രസിന്​ അത്തരമൊരു ചരിത്രമില്ല. എങ്കിലും ദേശീയ തലത്തിൽ സി.പി.എമ്മി​​െൻറ നിലപാടിൽ മാറ്റമുണ്ടായാൽ, കോൺഗ്രസും അനുകൂല സമീപനം സ്വീകരിക്കും.

മതനിരപേക്ഷത കാത്തുസൂക്ഷിക്കാനായി യജ്​ഞിക്കേണ്ട സമയമാണിത്​. ഇക്കാര്യത്തിൽ ബീഹാർ മാതൃകയായിരുന്നു. എങ്കിലും അവിടെയും മതനിരപേക്ഷ, ജനാധിപത്യ വോട്ടുകൾ ഭിന്നിച്ചതു​മൂലം നിരവധി കോൺഗ്രസ്​ സ്​ഥാനാർഥികൾ നേരിയ വോട്ടിന്​ തോറ്റു. ആർക്കെതിരെയാണ്​ നിലകൊള്ളേണ്ടത്​ എന്നത്​ പ്രധാനമാണ്​. രാഹുലി​​െൻറ നേതൃത്വത്തിൽ മതനിരപേക്ഷ, ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച്​ ശക്തമായ മുന്നേറ്റമുണ്ടാക്കും. അതി​​െൻറ തുടക്കമാണ്​ ഗുജറാത്തിൽ കണ്ടത്​. 

കേരളത്തിൽ ഭരണം എല്ലാ രംഗത്തും പരാജയപ്പെട്ട അവസ്​ഥയിലാണ്​. വികസന പ്രവർത്തനങ്ങൾ പൂർണമായും സ്​തംഭിച്ചു. അതിഗുരുതരമായ സ്​ഥിതിയ​ിലേക്കാണ്​ സർക്കാർ സംസ്​ഥാനത്തെ എത്തിച്ചത്​. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ അനുഭവിക്കുന്നത്​. യു.ഡി.എഫ്​ ഭരണകാലത്ത്​ ട്രാൻസ്​പോർട്​ ജീവനക്കാരുടെ ശമ്പളം ഏതാനും ദിവസങ്ങൾ മുടങ്ങിയാൽ ഒച്ചപ്പാടുണ്ടാക്കിയിരുന്നവരാണ്​ ഇടതുപക്ഷം. ഇപ്പോൾ, ഇതേ ഡിപ്പാർട്​മ​െൻറിൽ അഞ്ചുമാസത്തെ ശമ്പളകുടിശ്ശികയാണുള്ളത്​.

ബി.ജെ.പി വിഷയത്തിലാണ്​ വീരേന്ദ്രകുമാർ എം.പി സ്​ഥാനം രാജിവെച്ചത്​. അദ്ദേഹം യു.ഡി.എഫ്​ എം.പിയാണെങ്കിലും ഇക്കാര്യത്തിൽ നയനിലപാടി​​െൻറ പ്രശ്​നമുള്ളതിനാൽ, കുറ്റപ്പെടുത്താനാകില്ല. വീരേ​ന്ദ്രകുമാർ യു.ഡി.എഫിൽ തുടരുമെന്ന കാര്യത്തിൽ തർക്കമില്ല.    അഴിമതിയും അഴിമതി ആരോപണവും രണ്ടാണെന്ന കാര്യം മറക്കരുതെന്ന്​ അദ്ദേഹം ചോദ്യത്തോടുള്ള മറുപടിയായി പറഞ്ഞു. അഴിമതി നടത്തിയാൽ ജനങ്ങളുടെ വിശ്വാസ്യത നഷ്​ടമാകും.

അഴിമതി ഒരു സാഹചര്യത്തിലും പൊറുപ്പിക്കാനുമാകില്ല. എന്നാൽ, യാതൊരു അടിസ്​ഥാനവുമില്ല എന്ന്​ വ്യക്തമായിട്ടും അഴിമതി ആരോപണം നടത്തുന്ന രീതി അവസാനിപ്പിക്കണം. ഇത്​ ഒരു കക്ഷിയും ആർക്കെതിരെയും ചെയ്യാൻ പാടില്ല. ​േബാഫോഴ്​സ്​ അഴിമതി ആരോപണം ഇത്തരത്തിൽ ഒരു ഉദാഹരണമാണ്​. ഇൗ ആരോപണം ഉന്നയിച്ച എല്ലാ കക്ഷികളും പിന്നീട്​ കേന്ദ്രത്തിൽ അധികാരത്തിൽ വന്നു.എല്ലാ രേഖകളും അവരുടെ കയ്യിലായി. എന്നിട്ട്​ ആ കേസ്​ എന്തായി. അതു​പോലെയാണ്​ പല ആരോപണങ്ങളുമുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്​റൈൻ സന്ദർശനം പൂർത്തിയാക്കി ഉമ്മൻ ചാണ്ടി നാളെ നാട്ടിലേക്ക്​ മടങ്ങും.

COMMENTS