ഉമ്മൻ ചാണ്ടി, സി.വി. പത്മരാജൻ അനുസ്മരണം
text_fieldsഉമ്മൻ ചാണ്ടി, സി.വി. പത്മരാജൻ അനുസ്മരണത്തിൽ മാധ്യമപ്രവർത്തകൻ സോമൻ ബേബി സംസാരിക്കുന്നു
മനാമ: എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം അനുസ്മരണ സമ്മേളനവും അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായിരുന്ന അഡ്വ. സി.വി. പത്മരാജന്റെ അനുശോചനയോഗവും സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്നു. ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. യോഗത്തിൽ ബഹ്റൈനിലെ വിവിധ മേഖലകളിലെ പ്രമുഖരും പൊതുപ്രവർത്തകരും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
ബഹ്റൈനിലെ പ്രമുഖ മാധ്യമപ്രവർത്തകൻ സോമൻ ബേബി ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ജനങ്ങളോടുള്ള സ്നേഹത്തെയും വികസന കാഴ്ചപ്പാടുകളെയും അദ്ദേഹം അനുസ്മരിച്ചു. സാധാരണക്കാരുടെ നേതാവായിരുന്ന ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ മഹാനായ വ്യക്തി ആണെന്നും, നിമിഷപ്രിയയുടെ കേസിൽ വധശിക്ഷ ഒഴിവാക്കൽ ഉണ്ടാക്കി എടുക്കാൻ അടക്കം അദ്ദേഹം സ്വീകരിച്ച കാര്യങ്ങൾ വളരെ വലുതാണെന്നും, സോമൻ ബേബി പറഞ്ഞു. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ പിതാവിന്റെ മാതൃക പിന്തുടർന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെയുള്ളവർ മുഖേന നിമിഷപ്രിയയെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം സംസാരിച്ചു.
ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, കെ.എം.സി.സി സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക, കെ.എസ്.സി.എ വൈസ് പ്രസിഡന്റ് യു.കെ. അനിൽകുമാർ, നൗക പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര, പ്രവാസി ഗൈഡൻസ് ഫോറം പ്രസിഡന്റ് ലത്തീഫ് കോളിക്കൽ, ഐ.വൈ.സി.സി വനിതവേദി കൺവീനർ മുബീന മൻഷീർ, കെ.എം.സി.സി പ്രതിനിധി ഫൈസൽ, ഐ.വൈ.സി.സി ബഹ്റൈൻ മുൻ ദേശീയ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം, ബ്ലെസൻ മാത്യു, ജിതിൻ പരിയാരം, ഫാസിൽ വട്ടോളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

