സീനത്തിനെ കാത്തുനിൽക്കാതെ ഉമ്മ യാത്രയായി
text_fieldsമനാമ: അർബുദ രോഗിയായ വളർത്തുമ്മ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാെണന്നറിഞ്ഞ് നാട്ടിലേക്ക് പോകാനാണ് മകൾ സീനത്ത് സാമൂഹികപ്രവർത്തകരുടെ സഹായം തേടിയത്. വ്യാഴാഴ്ച ഉച്ചക്കുള്ള എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിലേക്ക് പോകാനുള്ള തയാറെടുപ്പിനിടയിലാണ് മരണവാർത്തയെത്തുന്നത്.
ആലുവ എടത്തല സ്വദേശി സീനത്താണ് ഇൗ ഹതഭാഗ്യ. തെൻറ ഉമ്മ പ്രസവത്തോടെ മരിച്ചതിനെത്തുടർന്ന് പിതാവിെൻറ അനുജെൻറ ഭാര്യയായ പുളിമൂട്ടിൽ നബീസയാണ്(75) സീനത്തിനെ വളർത്തിയത്. അർബുദ ബാധിതയായതോടെ ചികിത്സക്കുള്ള പണം സീനത്താണ് അയച്ചു കൊടുക്കുന്നത്. ഭർത്താവ് മരണപ്പെട്ട സീനത്ത് 20 വർഷത്തിലധികമായി ബഹ്റൈനിൽ ഹൗസ്മെയ്ഡായി ജോലിചെയ്യുന്നു. മൂന്നു പെൺ മക്കളെ വിവാഹം ചെയ്തയച്ചു.
മൂത്ത മകൾക്കൊപ്പമാണ് സീനത്തും ഉമ്മയും താമസിക്കുന്നത്. ഉമ്മയുടെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് നാട്ടിൽ പോകാനുളള ടിക്കറ്റെടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് സോഷ്യൽ വെർഫെയർ അസോസിയേഷനെ സീനത്ത് സമീപിച്ചത്. ടിക്കറ്റിനുള്ള പണം സംഘടിപ്പിച്ച് അവരെ യാത്രയാക്കാൻ ബദറുദ്ധീൻ പൂവാർ, മജീദ് തണൽ, ഫസലുറഹ്മാൻ പൊന്നാനി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
