Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​മ്മു​ൽ ഹ​സം പോ​ലീ​സ്...

ഉ​മ്മു​ൽ ഹ​സം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
ഉ​മ്മു​ൽ ഹ​സം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
cancel
camera_alt

ഉ​മ്മു​ൽ ഹ​സം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ് റാ​ശി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ഉ​മ്മു​ൽ ഹ​സ​ത്തെ പു​തി​യ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബ​ഹ്‌​റൈ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ് റാ​ശി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ​യാ​ണ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ അ​ത്യാ​ധു​നി​ക സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ങ്കേ​തി​ക വി​ദ്യ​യും സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും സം​യോ​ജി​പ്പി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി ആ​ഭ്യ​ന്ത​ര മ​ന്ത്രി ലെ​ഫ്. ജ​ന​റ​ൽ ആ​ദി​ൽ ബി​ൻ ഖ​ലീ​ഫ ആ​ൽ ഫാ​ദി​ൽ, ചീ​ഫ് ഓ​ഫ് പോ​ലീ​സ് ലെ​ഫ്. ജ​ന​റ​ൽ താ​രി​ഖ് അ​ൽ ഹ​സ്സ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ പോ​ലീ​സ് സേ​വ​ന​ങ്ങ​ൾ നേ​രി​ട്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സെ​ൽ​ഫ് സ​ർ​വി​സ് സം​വി​ധാ​നം ഉ​മ്മു​ൽ ഹ​സ​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലു​ണ്ട്.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ അ​തി​വേ​ഗം പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​വു​ള്ള സ്മാ​ർ​ട്ട് സു​ര​ക്ഷ പ​ട്രോ​ളി​ങ് വാ​ഹ​ന​ങ്ങ​ളും സ്റ്റേ​ഷ​ന്റെ ഭാ​ഗ​മാ​യു​ണ്ട്. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും കാ​ര്യ​ക്ഷ​മ​മാ​യ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന അ​ത്യാ​ധു​നി​ക സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Umm al-Hasam Police Station begins operations
Next Story