Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയുക്രെയിൻ പ്രസിഡന്റ്...

യുക്രെയിൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി ബഹ്‌റൈനിൽ

text_fields
bookmark_border
യുക്രെയിൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി ബഹ്‌റൈനിൽ
cancel

മനാമ: യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തി. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമാണ് അദ്ദേഹം രാജ്യത്തെത്തിയത്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രസിഡന്റിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നായ്, വിദേശകാര്യ മന്ത്രാലയം ചീഫ് ഓഫ് പ്രോട്ടോക്കോൾ സലാ മുഹമ്മദ് ഷെഹാബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

മേഖലയിലെ സുരക്ഷ സഹകരണം വർധിപ്പിക്കുക, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ സന്ദർശനം. സന്ദർശന വേളയിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു അധ്യായം കുറിക്കുന്നതാണ് സെലൻസ്‌കിയുടെ ഈ സന്ദർശനം. യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള സമാധാന ശ്രമങ്ങളിലും ഭക്ഷ്യസുരക്ഷ ചർച്ചകളിലും ബഹ്‌റൈന്റെ സഹകരണം തേടുക എന്നതും സന്ദർശനത്തിന്റെ പ്രധാന അജണ്ടകളിൽ ഒന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Volodymyr ZelenskyyHamad bin Isa Al KhalifaBahrain News
News Summary - Ukrainian President Volodymyr Zelenskyy in Bahrain
Next Story