ഉജ്ജ്വലമായി സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനം
text_fieldsസമസ്ത നൂറാം വാർഷിക പ്രചാരണസമ്മേളനം
മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ബഹ്റൈൻ തല പ്രചാരണ സമ്മേളനം ഉജ്ജ്വലമായി. പൊതുസമ്മേളനത്തിന് മുന്നോടിയായി സൽമാനിയ കെസിറ്റി കോൺഫ്രൻസ് ഹാളിൽ സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഏരിയകളിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ട പ്രവർത്തകർക്ക് പ്രത്യേകം സജ്ജമാക്കിയ പ്രധിനിധി ക്യാമ്പ് വേറിട്ട അനുഭവമായി. അശ്റഫ് അൻവരി ചേലക്കര ആമുഖ പ്രഭാഷണവും എസ്.എം. അബ്ദുൽ വാഹിദ് യാസിർ ജിഫ്രി തങ്ങൾ ആശംസയും നേർന്നു. ക്യാമ്പിന് ജി.എം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ നേതൃത്വം നൽകി.
സമാപന മഹാസമ്മേളനത്തിന് ബഹ്റൈനിലെ അറബി പ്രമുഖരെയും മത രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപെടെയുള്ളവരെയും സ്വാഗതം ചെയ്ത് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ തുടക്കം കുറിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
ബഹ്റൈൻ പാർലമെൻറ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്തു. ജി.എം. സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു. റാഷിദ് ബു ഐനൈൻ, ഡോ. സ്വലാഹ് അലി, എം.പി. മുഹമ്മദ് ഹുസൈൻ ജന്നാഹി, എം.പി. ഹസ്സൻ ബു ഖമാസ്, ശൈഖ് ഹമദ് സാമി ഫദൽ അൽ ദോസരി, ജാസിം അൽ സബത്, ഇസ്മായിൽ നഹ്ഹാം, താരിഖ് ഫഹദ് അൽ അത് വാൻ, ഫൈസൽ അബ്ബാസി, ഡോ. ഫുആദ് അൽ-ബുറൈഷിദ്, വി.കെ. കുഞ്ഞിമുഹമ്മദാജി, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, അൻവർ ഹാജി, ശംസുദ്ദീൻ വെള്ളിക്കുളങ്ങര എന്നിവർ ആശംസകൾ നേർന്നു. സുബൈർ കണ്ണൂർ, നജീബ് കടലായി തുടങ്ങിയ ബഹ്റൈനിലെ മതരാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കും നിയന്ത്രണത്തിനും തെരഞ്ഞെടുക്കപ്പെട്ട എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വിഖായ വളണ്ടിയർമാരും ബഹ്റൈൻ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, കേന്ദ്ര, ഏരിയ നേതാക്കളും നേതൃത്വം നൽകി. കെ.എം.എസ് മൗലവി പറവണ്ണ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

