Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകണ്ണൂരിൽ യു.ഡി.എഫ്...

കണ്ണൂരിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കും- ബഹ്റൈൻ യു.ഡി.എഫ് കൺവെൻഷൻ

text_fields
bookmark_border
കണ്ണൂരിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കും- ബഹ്റൈൻ യു.ഡി.എഫ് കൺവെൻഷൻ
cancel

മനാമ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്ന് ബഹ്റൈൻ ടീം യു.ഡി.എഫ് ജില്ല കൺവെൻഷൻ പ്രഖ്യാപിച്ചു. ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ പ്രവാസി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു. ഓൺലൈനായി സംഘടിപ്പിച്ച കൺവെൻഷൻ കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ പത്തു വർഷത്തെ ഭരണത്തിനിടയിൽ മുഖ്യമന്ത്രി മുതൽ വിവിധ സി.പി.എം നേതാക്കൾ കേരളത്തിലും പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലും നടത്തിയ അഴിമതിക്കും നെറികേടിനുമെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് കൺവെൻഷൻ വിലയിരുത്തി. കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്‍റ് മഹ്മൂദ് പെരിങ്ങത്തൂരിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഇർഷാദ് തന്നട മേൽനോട്ടം വഹിച്ചു.

കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി, എം.എസ്.എഫ് സംസ്ഥാന സെക്രെട്ടറി സി.കെ. നജാഫ്, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ പ്രസിഡന്‍റ് ഗഫൂർ ഉണ്ണികുളം, ജനറൽ സെക്രട്ടറി റിജിത്ത് മൊട്ടപ്പാറ, വനിത വിങ് അംഗം മിനി മാത്യു, സനീഷ് എൻ, ധർമടം മണ്ഡലം മുസ്ലിം ലീഗ് സെക്രെട്ടറി ഷക്കീർ മൗവഞ്ചേരി, കെ.എം.സി.സി നേതാക്കളായ അഷ്റഫ് കക്കണ്ടി, ഷഹീർ കാട്ടാമ്പള്ളി, കുട്ടൂസ മുണ്ടേരി, അഷ്‌റഫ് കാട്ടിലപ്പീടിക എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.

ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളായ രാജീവൻ കാപ്പച്ചേരി, ടി.ഒ. മോഹനൻ, സാജു കെ.പി, അബ്ദുൽ റഷീദ്, അബ്ദുൽ കരീം ചേലേരി, ജയന്തി രാജൻ, ടി.കെ. ഗോവിന്ദൻ മാസ്റ്റർ, സജീവ് ജോസഫ്, വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. ഒ.ഐ.സി.സി ജില്ല പ്രസിഡന്‍റ് നിജിൽ രമേശ് സ്വാഗതവും ജനറൽ സെക്രട്ടറി ഷനീദ് ആലക്കാട്ട് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conventionUDFBahrain UDF
News Summary - UDF wave will hit Kannur - Bahrain UDF Convention
Next Story