യു.ഡി.എഫ് വിജയം പ്രവാസികൾക്ക് പ്രതീക്ഷ- കെ.എം.സി.സി
text_fieldsയു.ഡി.എഫ് വിജയശിൽപി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കെ.എം.സി.സിയുടെ അഭിനന്ദന പൂച്ചെണ്ട് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്‍റ് ഇബ്രാഹിം മുറിച്ചാണ്ടി സമ്മാനിക്കുന്നു
മനാമ: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്വല വിജയം പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് കെ.എം.സി.സി നേതാക്കൾ. പ്രവാസി ക്ഷേമ പദ്ധതികളുൾപ്പെടെ ജനപ്രിയ ആശയങ്ങളും പദ്ധതികളും മുമ്പോട്ടുവെച്ച യു.ഡി.എഫ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേതാക്കൾ പറഞ്ഞു.
മുസ്‌ലിം ലീഗും യു.ഡി.എഫും സംസ്ഥാനത്ത് നേടിയ ഉജ്വല വിജയത്തിന് നേതൃത്വം നൽകിയ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കെ.എം.സി.സിയുടെ അഭിനന്ദന പൂച്ചെണ്ട് ബൈ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി സമ്മാനിച്ചു. തൃക്കരിപ്പൂരിൽ നിന്ന് വിജയിച്ച സന്ദീപ് വാര്യരും ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല, സി.ഡി.എ ബോർഡ് ഡയരക്ടർ ഒ.കെ ഇബ്രാഹിം, ഹാരിസ് മുറിച്ചാണ്ടി, അസ്‌ലം വടകര, പി.കെ ഇസ്ഹാഖ് എന്നിവർ പാണക്കാട്ടെത്തിയാണ് അഭിനന്ദനമറിയിച്ചത്. എം.എസ്എഫ് ദേശീയ പ്രസിഡന്‍റ് പി.വി അഹമ്മദ് സാജു, ഓൾ ഇന്ത്യാ കെ.എം.സി.സി പ്രസിഡന്‍റ് എം.കെ നൗഷാദ് എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

