യു.ഡി.എഫ് വിജയം; ഐ.ഒ.സി-ഐ.വൈ.സി.സി ആഘോഷം
text_fieldsഐ.ഒ.സി-ഐ.വൈ.സി സംയുക്തമായി സംഘടിപ്പിച്ച വിജയാഘോഷം
മനാമ: കേരളത്തിലെ യു.ഡി.എഫ് വിജയത്തിൽ ആവേശം പ്രകടിപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസും (ഐ.ഒ.സി) ഐവൈസിസിയും സംയുക്തമായി സംഘടിപ്പിച്ച 'ആഘോഷരാവ്' ബി.എം.സി ഹാളിൽ വെച്ച് നടന്നു. യു.ഡി.എഫിന്റെ വിവിധ പോഷക സംഘടനാ പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഐ.ഒ.സി പ്രസിഡന്റ് മുഹമ്മദ് മൻസൂർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി പ്രസിഡന്റ് റിച്ചി കലാതുരുത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ഒ.സി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മുഖ്യപ്രഭാഷണം നടത്തി. വിജയത്തിന്റെ മധുരം പങ്കുവെച്ചും പ്രവർത്തകരുടെ ആവേശം ഉണർത്തിയും നടന്ന പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് ചെണ്ടമേളം, നൃത്തം, സംഗീത പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.
ഐ.വൈ.സി.സി ജനറൽ സെക്രട്ടറി സലിം അബുതാലിബ് സ്വാഗതം ആശംസിച്ചു.
ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഐ.ഒ.സി ഭാരവാഹികളായ ഖുർഷിദ് ആലം, ഖയാസുള്ള, ഇഷ്‌റത്, കെ.സി.എ പ്രസിഡന്റ് ജയിംസ്, കെ.എം.സി.സി പ്രതിനിധി നിസാർ ഉസ്‌മാൻ, ഹുസൈൻ ഹാജി, ആർ.എം.പി പ്രതിനിധി ടെറ്റസ്, അൻവർ, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹി ബാബു കുഞ്ഞിരാമൻ, ഇന്ത്യൻ സ്കൂൾ ഭരണസമിതിയംഗം ബിജു, മജീദ് തണൽ, സാമൂഹിക പ്രവർത്തകൻ ഫസൽ ഹഖ്, ഐ.വൈ.സി.സി ലേഡീസ് കൺവീനർ മുബീന മൻഷീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഷഫീഖ് സൈഫുദീൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

