കരുത്ത് തെളിയിച്ച് യു.ഡി.എഫ് -ഒ.ഐ.സി.സി
text_fieldsമനാമ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്രപരമായ വിജയം നേടിയതിൽ ഒ.ഐ.സി.സി ബഹ്റൈൻ ആഹ്ലാദം രേഖപ്പെടുത്തി. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കും കെടുകാര്യസ്ഥതകൾക്കുമെതിരായ വ്യക്തമായ ജനവിധികൂടിയാണ് ഈ മുന്നേറ്റമെന്ന് ബഹ്റൈൻ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം പ്രസ്താവിച്ചു.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ വലിയ മുന്നേറ്റമാണ് യു.ഡി.എഫ് കാഴ്ചവെച്ചിരിക്കുന്നത്. ഈ വിജയം യു.ഡി.എഫിന്റെ ജനപക്ഷ രാഷ്ട്രീയത്തിനും സാധാരണക്കാർക്കൊപ്പമുള്ള നിലപാടുകൾക്കും ലഭിച്ച അംഗീകാരമാണ്.
ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് തെരഞ്ഞെടുപ്പിലൂടെ നൽകിയിരിക്കുന്നതെന്നും ഒ.ഐ.സി.സി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വിജയത്തിൽ യു.ഡി.എഫ് നേതൃത്വത്തെയും പ്രവർത്തകരെയും വിജയിച്ച സ്ഥാനാർഥികളെയും ഒ.ഐ.സി.സി പ്രത്യേകം അഭിനന്ദിച്ചു. ഒ.ഐ.സി.സി ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവരുംപ്രസ്താവനയിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

