Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.ഡി.എഫ് കൊയിലാണ്ടി...

യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കൺവെൻഷൻ

text_fields
bookmark_border
യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കൺവെൻഷൻ
cancel
camera_alt

യു.ഡി.എഫ് ബഹ്‌റൈൻ കൊയിലാണ്ടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തവർ

മനാമ: യു.ഡി.എഫ് ബഹ്‌റൈൻ കൊയിലാണ്ടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും കമ്മിറ്റി രൂപീകരണവും മനാമ കെ.എം.സി.സി ഹാളിൽ നടന്നു. കെ.എം.സി.സി ആക്ടിങ് സെക്രട്ടറി അഷ്‌റഫ്‌ കാട്ടിലപ്പീടിക ഉദ്ഘാടനം നിർവഹിച്ചു.

ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്‍റ് ഫാസിൽ ചിറ്റാരി അധ്യക്ഷതവഹിച്ച ചടങ്ങിൽ ജില്ല പ്രസിഡന്‍റ് ശ്രീജിത്ത്‌ പനായി മുഖ്യ പ്രഭാഷണം നടത്തി. കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്‍റ് ഫൈസൽ കൊയിലാണ്ടി സ്വാഗതം പറഞ്ഞു. ഫൈസൽ കൊയിലാണ്ടി ചെയർമാൻ ആയും ഫാസിൽ ചിറ്റാരി കൺവീനവർ ആയും ബിജു കൊയിലാണ്ടി ട്രഷറര്‍ ആയും ഷഹീർ മുഹമ്മദ് കോർഡിനേറ്റർ ആയും പുതിയ കമ്മിറ്റി നിലവിൽ വന്നു. കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർഥി കെ പ്രവീൺ കുമാർ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് അജയ് ബോസ് തുടങ്ങിയവർ ഓൺലൈൻ ആയി ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ ഒ.ഐ.സി.സി മണ്ഡലം ജനറൽ സെക്രട്ടറി ബിജു കൊയിലാണ്ടി നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koyilandyConstituency CommitteeUDFConventions
News Summary - UDF Koyilandy Constituency Committee Convention
Next Story