യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
text_fieldsമനാമ: കേരളത്തിലെ ത്രിതല തെരഞ്ഞെടുപ്പ് പ്രചാരണാർഥം ബഹ്റൈനിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ സംഘടിപ്പിക്കുന്നു.
ഇന്ന് രാത്രി 8:30ന് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന കൺവെൻഷനിൽ ബഹ്റൈനിലെ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കും.
വർഗീയതക്ക് എതിരെ നിലകൊള്ളുന്നു എന്നവകാശപ്പെട്ട് സമുദായങ്ങളിൽ വർഗീയ ദ്രുവീകരണം സൃഷ്ടിക്കുന്ന സമീപനമാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ശ്രമിക്കുന്നത്. ആർക്കും എപ്പോഴും എവിടെയും വർഗീയ പരാമർശങ്ങളിലൂടെ അപരമത വിദ്വേഷം പ്രചരിപ്പിക്കാൻ സാധിക്കുമെന്ന് ബോധ്യപ്പെടുത്തുന്ന സമീപനം കേരളം ഭരിക്കുന്നവർതന്നെ പ്രോത്സാഹിപ്പിക്കുകയാണ്.
പ്രീമിയം സംഖ്യ മുൻകൂട്ടി വാങ്ങിയിട്ടുപോലും പ്രവാസികൾക്ക് അവകാശപ്പെട്ട പെൻഷൻ യഥാസമയം നൽകാൻ സാധിക്കാത്ത സർക്കാറാണ് കേരളം ഭരിക്കുന്നത്. ഇതിനൊക്കെ മാറ്റം വരേണ്ടത് അത്യന്താപേക്ഷിതമാണെന്നും അതിനായി ത്രിതല പഞ്ചായത്തുകളിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കാനുള്ള പ്രചാരണ കൺവെൻഷനോടെ പ്രവാസലോകത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
എല്ലാ ജനാധിപത്യ വിശ്വാസികളെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ബഹ്റൈനിലെ യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

