Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാറക്കൽ അബ്ദുല്ലയുടെ...

പാറക്കൽ അബ്ദുല്ലയുടെ വിജയത്തിന്നായി യു.ഡി.എഫ് കൺവെൻഷൻ നടത്തി

text_fields
bookmark_border
പാറക്കൽ അബ്ദുല്ലയുടെ വിജയത്തിന്നായി യു.ഡി.എഫ് കൺവെൻഷൻ നടത്തി
cancel
camera_alt

യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

മനാമ: നിയമസഭാ തിരഞ്ഞടുപ്പിൾ കുറ്റ്യാടി മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ലയുടെ വിജയത്തിനായി കൺവെൻഷൻനടത്തി യു.ഡി.എഫ്. തെരഞ്ഞെടുപ്പിന്‍റെ ഗൗരവം മനസ്സിലാക്കി യുദ്ധത്തിന്‍റെ പ്രതിസന്ധിക്കിടയിലും നാട്ടിൽ പോകുന്നവരെ നാട്ടിലയക്കാനും കുടുംബ സന്ദർശനം നടത്തി വോട്ടുകൾ ഉറപ്പിക്കാനുമുള്ള പദ്ധതികൾ ആവിശ്കരിച്ചു.

യോഗം കെ.പി മുസ്തഫ തിരുവള്ളൂർ ഉദ്ഘാടനം ചെയ്തു. പി.കെ ഇസ്ഹാഖ് വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. എ.പി ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ് തോടന്നൂർ, ഉസ്മാൻ ടിപ്പ് ടോപ്പ്, ഷാഫി വേളം സംസാരിച്ചു. ഖാസിം കോട്ടപ്പള്ളി സ്വാഗതവും പി.എം.എ ഹമീദ് അരൂർ നന്ദിയും പറഞ്ഞു. യോഗത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു.

വാജിദ് മടവത്ത് ചെയർമാൻ ആയും ഖാസിം കോട്ടപ്പള്ളി കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി പ്രമോദ് കോട്ടപ്പള്ളിയെയും കോഡിനേറ്ററായി പി.എം.എ ഹമീദ് അരൂരിനെയും തിരഞ്ഞെടുത്തു. രക്ഷാധികാരികളായി കെ.പി മുസ്തഫ, എ.പി ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, പി കെ ഇസ്ഹാഖ്, ലത്തീഫ് ആയഞ്ചേരി, ശരീഫ് വില്യപ്പള്ളി, റസാഖ് ആയഞ്ചേരി, അഷ്‌റഫ് തോടന്നൂർ, ഉസ്മാൻ ടിപ്പ് ടോപ്പ്, ഷാഫി വേളം എന്നിവരെയും വൈസ് ചെയർമാന്മാരായി സഹീർ വില്ല്യാപ്പള്ളി, മുനീർ പിലാക്കൂൽ, രവീന്ദ്രൻ നടേമ്മൽ, നസീർ ഇഷ്ട്ടം, ഷാജി മണിയൂർ, സാജിദ് അരൂർ, രമേശൻ കുഴിക്കണ്ടി, റഫീഖ് ടി.വി, ഷാജിമോൻ, നജീബ് , മുജീബ് റഹ്‌മാൻ എന്നിവരെയും കൺവീനർമാരായി ജമാൽ കല്ലുംപുറം, മുഹമ്മദ് ഇ.കെ, ലത്തീഫ് കോളിക്കൽ, ചന്ദ്രൻ വില്യാപ്പള്ളി, നൗഷാദ് തീക്കുനി, അഷ്‌റഫ് അന്നംമ്പൊയിൽ, നിസാർ ആയഞ്ചേരി, അഷ്‌റഫ് വി പി, രാജീവൻ എന്നിവരെയും തെരഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:victoryudf conventionParakkal Abdullah
News Summary - UDF convention held for Parakkal Abdullah's victory
Next Story