വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് ഫൈനൽ റൗണ്ടിലേക്ക് ഉദയ് കൃഷ്ണ
text_fieldsഉദയ് കൃഷ്ണൻ
ബഹ്റൈൻ: വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിന്റെ ദേശീയതല ഫൈനൽ റൗണ്ടിലേക്ക് ഉദയ് കൃഷ്ണൻ യോഗ്യത നേടി. കല്ലൂപ്പാറ ഗവൺമെൻറ് എൻജിനീയറിങ് കോളജ് മൂന്നാം വർഷ വിദ്യാർഥിയാണ്. 2026 ജനുവരി 10 മുതൽ 12 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. രാജ്യത്തുടനീളമുള്ള മികച്ച യുവാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന പ്രത്യേക മത്സരപരിപാടിയാണ് വിക്സിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വിക്സിത് ഭാരത് 2047’ എന്ന കർമപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ, നേതൃത്വ മൂല്യനിർണയ പ്രവർത്തനങ്ങൾ, സംവാദങ്ങൾ എന്നിവ ദേശീയ ഫൈനൽ മത്സരത്തിന്റെ ഭാഗമായി നടക്കും. മത്സരാർഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ആശയവിനിമയം നടത്താനുള്ള അവസരവും ലഭിക്കും. ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥിയായ ഉദയ്കൃഷ്ണ, ബഹ്റൈനിലെ പ്രവാസി മലയാളി വിനോദ് കുമാറിന്റെയും ബഹ്റൈൻ ഇന്ത്യൻ സ്കൂൾ മുൻ അധ്യാപിക ശ്രീലത വിനോദിന്റെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

