സംഗീതം പെയ്തിറങ്ങിയ സായാഹ്നത്തിൽ പാക്ട് വാർഷികാഘോഷം
text_fieldsമനാമ: ബഹ്റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻറ് കൾച്ചറൽ തിയറ്റർ (പാക്ട്) പത്താം വാർഷികാഘോഷങ്ങൾ ഇന്ത്യൻ സ്കൂളിൽ നടന്നു. കാലത്ത് ‘ചെൈമ്പ സംഗീതോത്സവ’ത്തോടെയാണ് ആഘോഷപരിപാടിക്ക് തുടക്കം കുറിച്ചത്. ഗായകൻ അമ്പിളിക്കുട്ടൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പോൾ സെബാസ്റ്റ്യൻ, പ്രസിഡൻറ് ജ്യോതി മേനോൻ, സെക്രട്ടറി ശിവദാസ്, ജന. കൺവീനർ വിശ്വപ്രസാദ് എന്നിവർ സംബന്ധിച്ചു.
സംഗീതോത്സവത്തിൽ ബഹ്റൈനിലെ 49 കുട്ടികളും എട്ട് അധ്യാപകരും പെങ്കടുത്തു. വൈകീട്ട് അഞ്ചുമണിക്ക് മേള വിദഗ്ധരായ പല്ലാവൂർ ശ്രീധരൻ, പല്ലാവൂർ ശ്രീകുമാർ എന്നിവർ നയിച്ച ഡബിൾ തായമ്പകയും രാത്രി ഗായകരായ മധുബാലകൃഷ്ണൻ, ഗായത്രി അശോകൻ, ഹാർമോണിയം വിദഗ്ധൻ പ്രകാശ് ഉള്ള്യേരി എന്നിവർ നയിച്ച ഗാനസന്ധ്യയും നടന്നു.
‘പ്രമദ വനം വീണ്ടും’, ‘നക്ഷത്ര ദീപങ്ങൾ തെളിഞ്ഞൂ’, ‘അന്തിവെയിൽ പൊന്നുതിരും’,‘ബോല്രെ ബപ്പീഹരാ’, ‘ദീനദയാലോ രാമ’, ‘മഴകൊണ്ടുമാത്രം’ തുടങ്ങിയ പാട്ടുകൾ ആസ്വാദകരുടെ കയ്യടി നേടി. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ എംബസി ഫസ്റ്റ് സെക്രട്ടറി ഒാം പ്രകാശ്, മുൻ ഇൻഫർമേഷൻ അണ്ടർ സെക്രട്ടറി ക്യാപ്റ്റൻ മുഹമ്മദ് അൽ മുഹമ്മദ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹൂമൺ റൈറ്റ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് ഹസ്സൻ അലി, ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
