യു.എ.ഇ പ്രസിഡന്റ് ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി
text_fieldsമനാമ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തുകയും ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
യു.എ.ഇ പ്രസിഡന്റിനോടുള്ള ആദരവിന്റെ ഭാഗമായി ഹമദ് രാജാവ് അത്താഴ വിരുന്നുമൊരുക്കിയിരുന്നു. റോയൽ ഗാർഡ് ആസ്ഥാനം സന്ദർശിച്ച യു.എ.ഇ പ്രസിഡന്റ് സോമാലിയയിൽവെച്ച് രക്തസാക്ഷിയായ ബി.ഡി.എഫ് സൈനികൻ ക്യാപ്റ്റൻ അബ്ദുല്ല റാഷിദ് അന്നുഐമിക്കായി അനുശോചനമറിയിക്കുകയും ചെയ്തു. ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ അദ്ദേഹത്തിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

