യു.എ.ഇ മന്ത്രി ബഹ്റൈൻ പവിലിയൻ സന്ദർശിച്ചു
text_fieldsയു.എ.ഇ സംരംഭകത്വ സഹമന്ത്രി ഡോ. അഹ്മദ് ബിൻ അബ്ദുല്ല അൽ ഫലാസി ബഹ്റൈൻ പവിലിയൻ സന്ദർശിച്ചപ്പോൾ
മനാമ: ദുബൈയിൽ നടക്കുന്ന അറബ് ട്രാവൽ മാർക്കറ്റ് എക്സിബിഷനിലെ ബഹ്റൈൻ പവിലിയൻ യു.എ.ഇ സംരംഭകത്വ സഹമന്ത്രി ഡോ. അഹ്മദ് ബിൻ അബ്ദുല്ല അൽ ഫലാസി സന്ദർശിച്ചു.
ബഹ്റൈൻ വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അേതാറിറ്റി സി.ഇ.ഒ ഡോ. നാസർ ക്വൈഎദിയും അദ്ദേഹത്തെ സ്വീകരിച്ചു.
400 ചതുരശ്ര മീറ്ററിലാണ് ബഹ്റൈൻ പവിലിയൻ. ബഹ്റൈനിലെ വിനോദ സഞ്ചാര മേഖലകളെ പരിചയപ്പെടുത്തുന്നതാണിത്. ബഹ്റൈനെ പ്രതിനിധാനംചെയ്ത് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അേതാറിറ്റിയും ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറുമാണ് എക്സ്പോയിൽ പെങ്കടുക്കുന്നത്.

