യു.എ.ഇ മന്ത്രി ബഹ്റൈനിൽ
text_fieldsമനാമ: യു.എ.ഇ ടോളറൻസ് മന്ത്രിയും ഏഷ്യൻ ഫുട്ബാൾ പ്രസിഡൻറും ഫിഫ ആദ്യ ഉപപ്രസിഡൻറുമാ യ ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ബഹ്റൈനിൽ എത്തി. മന്ത്രിയെ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ ഖലീഫയും ൈശഖ് അബ്ദുല്ല ബിൻ റാഷിദ് ആൽ ഖലീഫയും ചേർന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
രാജകുടുംബാംഗവും ശൈഖ് ഇബ്രാഹിം ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയുടെ പത്നിയുമായ ശൈഖ ആഇശ ബിന്ത് സല്മാന് ആല് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാനാണ് ശൈഖ് നഹ്യാൻ എത്തിയത്. പരേതക്ക് പരലോകത്ത് ശാന്തിയുണ്ടാകാൻ അദ്ദേഹം പ്രാർഥിച്ചു. ശൈഖ് നഹ്യാെൻറ സന്ദർശനത്തിനും യു.എ.ഇ ബഹ്റൈൻ ജനതക്ക് നൽകുന്ന എല്ലാ കാര്യത്തിലുമുള്ള പിന്തുണക്കും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ ഖലീഫ നന്ദി അറിയിച്ചു. ശൈഖ ആഇശ ബിന്ത് സല്മാന് ആല് ഖലീഫയുടെ നിര്യാണത്തിൽ ലോകവ്യാപകമായി നേതാക്കൾ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
