യു.എ.ഇ ദേശീയ ദിനം:ഭരണാധികാരികള്‍ ആശംസകള്‍ നേര്‍ന്നു
text_fieldsമനാമ: യു.എ.ഇയുടെ 50ാം ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈന്‍ ഭരണാധികാരികള്‍ യു.എ.ഇ ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാെൻറ നേതൃത്വത്തിലുള്ള ഭരണകൂടത്തിനും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു. വിവിധ മേഖലകളില്‍ വളര്‍ച്ചയും പുരോഗതിയും കൈവരിക്കാനും അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാനും സമാധാനവും സുരക്ഷിതത്വവും നിറഞ്ഞ രാജ്യം കെട്ടിപ്പടുക്കാനും ഭരണാധികാരികള്‍ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു.

