അണ്ടർ 21 ലോക വോളിബാൾ: ഫൈനൽ ഇന്ന്
text_fieldsഇറാൻ- അർജന്റീന സെമിഫൈനലിൽനിന്ന്
മനാമ: അണ്ടർ 21 പുരുഷന്മാരുടെ ലോക വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഇന്ന് രാത്രി എട്ടിന് ഇസ സ്പോർട്സ് സിറ്റിയിൽ നടക്കും. ബൾഗേറിയ- ഇറ്റലി സെമി ഫൈനലിലെ വിജയികളും ഇറാൻ- അർജന്റീന മത്സരവിജയികളും ഫൈനലിൽ മാറ്റുരക്കും.
ശനിയാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ വീണ്ടും തോൽവി രുചിച്ചു. ചെക്ക് റിപ്പബ്ലിക്കാണ് ഇന്ത്യയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള സ്ഥാനങ്ങൾക്കുവേണ്ടിയുള്ള ഗ്രൂപ്പിലാണ് ഇന്ത്യ ഇപ്പോൾ കളിക്കുന്നത്.
കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഡെപ്യൂട്ടി പ്രസിഡന്റും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) മേധാവിയുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.

