പ്രവാസി എഴുത്തുകാരൻ യഹിയ മുഹമ്മദിന്റെ രണ്ട് കവിത സമാഹാരങ്ങൾ പ്രകാശനം ചെയ്തു
text_fieldsപുസ്തക പ്രകാശനത്തിൽ നിന്ന്
യഹിയ മുഹമ്മദ്
മനാമ: ബഹ്‌റൈൻ പ്രവാസി എഴുത്തുകാരൻ യഹിയ മുഹമ്മദിന്‍റെ പുതിയ രണ്ട് കവിതാ സമാഹാരങ്ങൾ പ്രകാശനം ചെയ്തു. മുയിപ്ര എൽ.പി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമത്തിൽ പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ രമേഷ് കാവിലാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. യഹിയ മുഹമ്മദിന്‍റെ 'കസായിപ്പുരയിലെ സൂഫി' എന്ന കവിതാ സമാഹാരം സ്കൂളിലെ മുൻ അധ്യാപകൻ അശോകൻ മാസ്റ്ററും, 'പ്രണയവശാൽ' എന്ന സമാഹാരം പ്രധാന അധ്യാപിക അനിത ടീച്ചറും ഏറ്റുവാങ്ങി.
മുയിപ്ര എൽ.പി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ യഹിയ മുഹമ്മദ്, കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂൾ, വില്ല്യാപ്പള്ളി എം.ജെ ഹൈസ്കൂൾ, ഓർക്കാട്ടേരി ഗവ. ഹൈസ്കൂൾ, തലശ്ശേരി ക്രൈസ്റ്റ് കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. യൂസഫ് മണോളിയുടെയും ആസ്യ ഞാറ്റോത്തിന്‍റെയും മകനാണ്. ഭാര്യ: റസീന കെ.പി. മക്കൾ: മുഹമ്മദ് യാസീൻ, ഫാത്തിമ സഹ്റ.
നേരത്തെ 'ഒരു വാക്ക് പോലും മൊഴിയാതെ', 'പറയാൻ കൊതിച്ചത്', 'ഒരു ആത്മാവിന്‍റെ ഡയറി', 'നാർസിസസ്' എന്നീ കവിതാ സമാഹാരങ്ങളും 'ഇരുൾ' എന്ന നോവലും ഇദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഹബീബ് റഹ്‌മാൻ അവാർഡ്, യുവധാര യുവ പുരസ്കാരം (2021), ടാഗോർ ഇന്‍റർനാഷണൽ അവാർഡ് (2023), ഗോൾഡൻ പെൻ (2024), ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രവാസി സാഹിത്യ പുരസ്കാരം (2025), കവല മാസിക പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ യഹിയ മുഹമ്മദിനെ തേടിയെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

