ഹമൂർ മത്സ്യം പിടിക്കുന്നതിന് രണ്ടുമാസത്തെ നിരോധനം
text_fieldsമനാമ: ബഹ്റൈനിൽ ഹമൂർ മത്സ്യം പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും രണ്ട് മാസത്തെ നിരോധനമേർപ്പെടുത്തി. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ നിരോധനമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് അറിയിച്ചു. മത്സ്യബന്ധനം, ചൂഷണം എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച 2002ലെ നിയമപ്രകാരമാണ് നിരോധനം.
പ്രജനന കാലയളവിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തി സമുദ്ര സമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കാനുമാണ് ഈ വാർഷിക നിരോധനം. നിരോധനം നടപ്പാക്കുന്നത് മറൈൻ വെൽത്ത് ടീമുകൾ നിരീക്ഷിക്കുമെന്നും ലംഘനങ്ങൾ തടയാൻ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ നടപടികൾ ആരംഭിച്ചുവെന്നും ഈ നിരോധനം പൂർണമായും പാലിക്കാൻ എല്ലാവരോടും സഹകരിക്കണമെന്നും സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് വ്യക്തമാക്കി.

