ഒരേദിവസം രണ്ടു കോവിഡ് ടെസ്റ്റ്; ലഭിച്ചത് വ്യത്യസ്ത ഫലം!
text_fieldsഒരേദിവസം നടത്തിയ രണ്ടു കോവിഡ് പരിശോധനയുടെ വ്യത്യസ്ത ഫലങ്ങൾ
മനാമ: ബഹ്റൈനിലേക്ക് വരാൻ നാട്ടിൽ കോവിഡ് ടെസ്റ്റ് നടത്തിയ ആൾക്ക് ലാബുകാർ നൽകിയത് ഷോക്ക് ട്രീറ്റ്മെൻറ്! മേയ് മൂന്നിന് കോഴിക്കോട് അരയിടത്തുപാലത്തെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റിവ്. സംശയംതോന്നി അന്നുതന്നെ വെള്ളിപറമ്പിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റിവ്!!
ബഹ്റൈനിൽ ഒരു കമ്പനിയിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശിക്കാണ് ഇൗ അനുഭവമുണ്ടായത്. നാലാം തീയതി ബഹ്റൈനിലേക്ക് വരുന്നതിനാണ് ഇദ്ദേഹം ടിക്കറ്റെടുത്തിരുന്നത്. ആദ്യ പരിശോധനയുടെ ഫലം മൂന്നിന് വൈകീട്ട് ലഭിച്ചു. പോസിറ്റിവാണെന്ന് അറിഞ്ഞ് ഇദ്ദേഹം ഞെട്ടി. ഒരു ലക്ഷണങ്ങളുമില്ലാതിരുന്ന തനിക്ക് എങ്ങനെ പോസിറ്റിവ് ആയെന്ന് അറിയാതെ ഇദ്ദേഹം ആശയക്കുഴപ്പത്തിലായി. ബഹ്റൈനിലേക്ക് വരാനുള്ളതിനാൽ ഒരാഴ്ചയായി പുറത്തിറങ്ങാറുമില്ലായിരുന്നു. തുടർന്ന് ജോലിചെയ്യുന്ന കമ്പനിയുടെ നിർദേശപ്രകാരം വീണ്ടും ടെസ്റ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വെള്ളിപറമ്പിലെ ലാബിൽ പോയി വീണ്ടും ടെസ്റ്റ് നടത്തിയത്. പിറ്റേന്ന് രാവിലെ ഫലം ലഭിച്ചപ്പോൾ നെഗറ്റിവ് ആയതിെൻറ ആശ്വാസത്തിലാണ് ഇദ്ദേഹം.
എന്നാൽ, രണ്ടാമത്തെ ടെസ്റ്റിെൻറ ഫലം വരുേമ്പാഴേക്കും വിമാനത്തിെൻറ സമയം കഴിയുമെന്നതിനാൽ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് കമ്പനി മാറ്റി ബുക്ക് ചെയ്തു. അടുത്ത ദിവസങ്ങളിലൊന്നും ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ മേയ് 25ലേക്കാണ് ടിക്കറ്റ് ലഭിച്ചത്. വിസയുടെ കാലാവധിയുള്ളതുകൊണ്ട് മാത്രമാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ രണ്ട് ഫലം ലഭിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും ഇദ്ദേഹത്തിന് വ്യക്തതയില്ല. വിസയുടെ കാലാവധി കഴിയാറായിരുന്നെങ്കിൽ ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമായിരുന്നു. ലാബിെൻറ നിരുത്തരവാദപരമായ നടപടിയിൽനിന്ന് കഷ്ടിച്ചാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

