അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ബഹ്റൈന് രണ്ട് പുരസ്കാരങ്ങൾ
text_fieldsബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് സാറ
ബൂഹിജ്ജി ടൂറിസം അവാർഡുകൾ ഏറ്റുവാങ്ങുന്നു
മനാമ: ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ബഹ്റൈന് രണ്ട് പുരസ്കാരങ്ങൾ. ‘മിഡിൽ ഈസ്റ്റിലെ പ്രമുഖ വിവാഹ ലക്ഷ്യസ്ഥാനം 2024’ അവാർഡ് ബഹ്റൈൻ കരസ്ഥമാക്കി. കുറച്ചുവർഷങ്ങളായി നിരവധി ആഡംബര വിവാഹങ്ങൾക്ക് ബഹ്റൈൻ വേദിയായിരുന്നു.
ബഹ്റൈനിലെ ടൂറിസം വികസനവും മനോഹരമായ കടൽതീരവും അടിസ്ഥാന സൗകര്യങ്ങളുമാണ് വൻ വിവാഹപാർട്ടികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എക്സിബിഷൻ വേൾഡ് ബഹ്റൈൻ (ഇ.ഡബ്ല്യു.ബി) ‘മിഡിൽ ഈസ്റ്റിലെ പ്രമുഖ ലാർജ് സ്കെയിൽ വെഡ്ഡിങ് വേദി 2024’ അവാർഡും നേടി.
അഭിമാനകരമായ നേട്ടമാണ് രാജ്യം കൈവരിച്ചതെന്നും ടൂറിസം വികസനത്തിന് കരുത്തുപകരുന്നതാണ് അവാർഡുകളെന്നും ബഹ്റൈൻ ടൂറിസം ആൻഡ് എക്സ്ബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് സാറ ബൂഹിജ്ജി പറഞ്ഞു. ദുബൈയിൽ നടന്ന ചടങ്ങിൽ സാറ അഹമ്മദ് ബുഹിജി രണ്ട് അവാർഡുകളും ഏറ്റുവാങ്ങി.

