മയക്കുമരുന്നുമായി രണ്ട് ഏഷ്യൻ സ്വദേശികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികളിലൊരാൾ
മനാമ: രാജ്യത്ത് മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന കർശന പരിശോധനയുടെ ഭാഗമായി രണ്ട് ഏഷ്യൻ സ്വദേശികളെ പിടികൂടി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസിന് കീഴിലെ ആന്റി നർകോട്ടിക് ഡയറക്ടറേറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്. 21ഉം 36ഉം വയസ്സുള്ള രണ്ട് യുവാക്കളാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി പിടിയിലായത്.
അഞ്ചുകിലോഗ്രാമിലധികം മയക്കുമരുന്നും സൈക്കോ ട്രോപിക് വസ്തുക്കളുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 61,000 ദീനാറിലധികം വിപണി വിലവരും. പ്രതികളെ പിടികൂടിയശേഷം ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു. മയക്കുമരുന്ന് വിപത്തുകളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ബഹ്റൈൻ സുരക്ഷാ സേനയുടെ നിരന്തരമായ ശ്രമത്തിന്റെ പ്രതിഫലനമാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
മയക്കുമരുന്ന് കടത്തോ വിൽപനയോ ശ്രദ്ധയിൽപ്പെട്ടാൽ 996 എന്ന ഹോട്ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

